യുവാവിന്റെ ഭാര്യയെ മൗലവി വിട്ടുകൊടുക്കുന്നില്ല; വീഡിയോ വീണ്ടും പ്രചരിക്കുന്നു

ന്യൂദല്‍ഹി- മുസ്ലിം പുരോഹിതന്‍ ഒരു ദിവസത്തേക്ക് വിവാഹം ചെയ്ത യുവതിയെ വിട്ടുകൊടുക്കുന്നില്ലെന്ന വ്യാജ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഇസ്ലാമിക ശരീഅത്തിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബോധവല്‍ക്കരണത്തിനായി നിര്‍മിച്ച വീഡിയോ യഥാര്‍ഥ സംഭവത്തിന്റെ വീഡിയോ ആണെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്.
ആളുകള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി 2022ല്‍ ഒരു ബംഗ്ലാദേശി യൂട്യൂബര്‍ ആണ് വീഡിയോ തയാറാക്കിയതെന്ന് വസ്തുതാ പരിശോധനാ വെബ് സൈറ്റായ ബൂം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


പ്രായമായ മുസ്ലീം മതപണ്ഡിതന്‍ യുവതിയെ നിക്കാഹ് ഹലാലയിലൂടെ വിവാഹം കഴിക്കുന്നതിന്റെ ഷൂട്ട് ചെയ്ത വീഡിയോ ഇസ്ലാമിക ശരീഅത്ത് നിയമങ്ങള്‍ അനുസരിച്ചാണ് വിവാഹം നടത്തിയതെന്ന അവകാശവാദവുമായാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്.
ബംഗ്ലാദേശിലെ ഒരു ഇസ്ലാമിക ഗ്രാമത്തില്‍ നിന്നുള്ള വൈറല്‍ വീഡിയോ നിക്കാഹ് ഹലാല വിവാഹവുമായി ബന്ധപ്പെട്ട ശരിഅത്ത് നിയമത്തിന്റെ അടിസ്ഥാനമാണ് കാണിക്കുന്നതെന്ന് വീഡിയോ പ്രചരിപ്പിക്കുന്നവര്‍ അവകാശപ്പെടുന്നു.
ഒരു യുവാവ് കോപത്താല്‍ ഭാര്യയെ മുത്തലാഖ് ചൊല്ലിയെന്നും ഭാര്യയെ തിരിച്ചെടുക്കാന്‍ ഗ്രാമത്തിലെ പ്രായമായ മൗലവിയുമായി ഒരു രാത്രി ഭാര്യയുടെ താല്‍ക്കാലിക വിവാഹം (ഹലാല) നടത്താന്‍ അദ്ദേഹം ബാധ്യസ്ഥനായെന്നുമാണ് വിവരിക്കുന്നത്. അന്ന് രാത്രി കഴിഞ്ഞ്, അടുത്ത ദിവസം തിരിച്ചെത്തിയപ്പോള്‍ ഭാര്യയെ തിരിച്ചുകൊടുക്കാന്‍ മൗലവി തയ്യാറായില്ല-ഇതാണ് പ്രചാരണം.
എന്നാല്‍ 2023 ജൂലൈയില്‍ വീഡിയോക്കൊപ്പമുള്ള അവകാശവാദം ശരിയല്ലെന്ന് ബൂം കണ്ടെത്തി പ്രസിദ്ധീകരിച്ചിരുന്നു. ബംഗ്ലാദേശ് ആസ്ഥാനമായുള്ള യൂട്യൂബര്‍ ഷര്‍മിന്‍ ഷക്കില്‍ ആണ് വീഡിയോയുടെ സ്‌ക്രിപ്റ്റ് തയാറാക്കയതെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.

 

Latest News