VIDEO യജമാന സ്‌നേഹം കാണിച്ച് വീണ്ടുമൊരു വീഡിയോ; ആംബുലന്‍സിനു പിറകെ ഓടുന്ന നായ

മൃഗങ്ങളുടെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.  കണ്ടിരിക്കാന്‍ മനസ്സിന് കുളിര്‍മ നല്‍കുന്നതും തമാശ നിറഞ്ഞതും ചിലത് കണ്ണ് നിറക്കുന്നതും ആയിരിക്കും. ഇത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റോഡിലൂടെ വാഹനത്തിന് ഒപ്പം ഓടുന്ന നായയാണ് വീഡിയോയിലുള്ളത്.  
തന്റെ യജമാനനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ആംബുലന്‍സിനു പിന്നാലെയാണ് നായ ഓടുന്നത്. ആശുപത്രയിലെത്തിച്ച് യജമാനന്‍ ചികിത്സ തേടി ഇറങ്ങുന്നതുവരെ നായ പുറത്ത് കാത്തിരിക്കുകയും ചെയ്തു.

 

Latest News