ടെല്‍അവീവ്- ഗാസയില്‍ ഫലസ്തീനികള്‍ക്കെതിരെ കരയുദ്ധം തുടരുന്ന ഇസ്രായില്‍ സൈനികര്‍ക്ക് വയറിളക്കം പിടിച്ചതായി ഹീബ്രു പത്രമായ യെദിയോത്ത് അഹ്‌റോനോത്ത് റിപ്പോര്‍ട്ട് ചെയ്തതു. സൈനികരില്‍ നടത്തിയ പരിശോധനയില്‍ അതിസാരത്തിന് കാരണമാകുന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഇത് കഠിനമായ വയറിളക്കത്തിനും ശരീര താപനില ഉയരുന്നതിനും കാരണമായിരിക്കയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സൈനികര്‍ക്ക് വ്യാപകമായി കുടല്‍ രോഗം ബാധിച്ചിട്ടുണ്ട്.
ഗാസയില്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷം സൈനികര്‍ക്കിടയില്‍ കുടല്‍ രോഗങ്ങളുടെ വര്‍ധനയാണ് റിപ്പോര്‍ട്ട് എടുത്തുകാട്ടുന്നത്. ഭക്ഷണം അപര്യാപ്തമാണെന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും പത്രം പറയുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഛര്‍ദ്ദിക്ക് കാരണമാകുന്ന ഷിഗെല്ല ബാക്ടീരിയ അണുബാധയുടെ ഗൗരവം റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. വ്യക്തികള്‍ തമ്മിലുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആണ് ഷിഗെല്ല ബാക്ടീരിയ അണുബാധ ഉണ്ടാകുന്നതെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.
പരിശോധനാ നടപടികള്‍ പൂര്‍ത്തിയാക്കാതെ ഗാസയിലെ ഇസ്രായില്‍ സേനയിലേക്ക് അയച്ച ഭക്ഷണ സാധനങ്ങളെയാണ് സൈനികര്‍ കൂടുതലായി ആശ്രയിക്കുന്നത്. പരിശോധിക്കാത്ത ഇത്തരം ഭക്ഷ്യവസ്തുക്കള്‍ രോഗങ്ങളുടെ വര്‍ദ്ധനവിന് കാരണമാകാമെന്ന് സൈനികരെ ചികിത്സിക്കുന്ന ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ പറഞ്ഞു.
അധിനിവേശ സൈനികര്‍ക്കിടയില്‍ രോഗം പൊട്ടിപ്പുറപ്പെട്ടതായി ഒരു സൈനിക വക്താവ് സമ്മതിച്ചു. ഓരോ അണുബാധയും അന്വേഷിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട സൈനികര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുന്നുണ്ടെന്നും വക്താവ് പറഞ്ഞു.
ശുചിത്വം പാലിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, ഈ മേഖലയിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും വക്താവ് സമ്മതിച്ചു.