ബൈക്കില്‍ മകനോടൊപ്പം പോകവെ തെറിച്ച് വീണ് അമ്മയ്ക്ക് ദാരുണാന്ത്യം

ഹരിപ്പാട്-മകനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ തെറിച്ച് റോഡിലേക്ക് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ആലപ്പുഴ പള്ളിപ്പാട് നീണ്ടൂര്‍ നെയ്‌ശ്ശേരില്‍ വിജയന്‍ പിള്ളയുടെ ഭാര്യ മിനി കുമാരി (57) യാണ് മരിച്ചത്.
നീണ്ടൂര്‍ ക്ഷേത്രത്തിനു സമീപത്തുവെച്ചായിരുന്നു അപകടം. അപകടത്തില്‍ മിനിയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
വിവരം അറിഞ്ഞെത്തിയ നാട്ടുകാരാണ് ഇവരെ ഉടന്‍തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: വിജിത്ത്, വിഷ്ണു.

 

Latest News