മൂന്ന് സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായില്‍, കരയുദ്ധത്തില്‍ ഇതുവരെ 75 സൈനികര്‍ക്ക് ജീവഹാനി

ടെല്‍അവീവ്- ഗാസ മുനമ്പില്‍ ഹമാസിനെതിരായ പോരാട്ടത്തില്‍ മൂന്ന് സൈനികര്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഒക്ടോബര്‍ അവസാനത്തോടെ ഗാസയില്‍ ഇസ്രായില്‍ സേന കരയുദ്ധം ആരംഭിച്ചതിനുശേഷം കൊല്ലപ്പെട്ട സൈനികരുടെ സംഖ്യ ഇതോടെ  75 ആയി.
മേജര്‍ നെരിയ ഷെയര്‍(36)  ബെന്‍ സുസ്മാന്‍ (22), 19 കാരനായ ബിന്യാമിന്‍ യെഹോഷ്വ നീധാം എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ കുടുംബാംഗങ്ങളെ അറിയിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം.
ഒക്ടോബര്‍ 7 ന് യുദ്ധം ആരംഭിച്ചതിനുശേഷം 401 സൈനികരുടെ മരണമാണ് ഇസ്രായില്‍ സൈന്യം പ്രഖ്യാപിച്ചത്. ഇവരില്‍ 75 പേര്‍ ഗാസ മുനമ്പിലെ കരസേനാ ആക്രമണത്തനിടെയാണ് മരിച്ചത്. മറ്റുള്ളവരില്‍ ഭൂരിഭാഗവും തെക്കന്‍ ഇസ്രായിലില്‍  ഹമാസ് പോരാളികളുമായുള്ള  ഏറ്റുമുട്ടിലാലാണ് കൊല്ലപ്പെട്ടത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News