തിരുവനന്തപുരം- സൗത്ത് തുമ്പയില്‍ തിമിംഗില സ്രാവ് കരക്കടഞ്ഞു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇനത്തില്‍പ്പെട്ട സ്രാവാണ് കരക്കടഞ്ഞത്.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് തിമിംഗല സ്രാവ് കരക്കടിഞ്ഞത്. മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുരുങ്ങിയ സ്രാവ് ചത്ത് കരക്കടിയുയായിരുന്നു. ശ്രദ്ധയില്‍പ്പെട്ട മത്സ്യത്തൊഴിലാഴികള്‍ കടലിലേക്ക് തള്ളിവിടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിച്ചതോടെ പാലോട് നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും വിഴിഞ്ഞം കോസ്റ്റല്‍ പൊലീസും സ്ഥലത്തെത്തി. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം കുഴിച്ചുമൂടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.






