റെഡ്‌സീ ചലച്ചിത്രോത്സവത്തില്‍ ഇന്ന് സൗദീഷ്യസ്, ഹജാനും ഫോര്‍ ഡോട്ടേര്‍സും

ജിദ്ദ- ചലച്ചിത്ര ലോകത്തെ ചെങ്കടല്‍ തീരത്തെത്തിച്ച റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ അഞ്ചാം ദിവസത്തെ പ്രമേയം സൗദീഷ്യസ്.  
ഈജിപ്തില്‍ നിന്നുള്ള ഒട്ടക ഓട്ടത്തെ ചുറ്റിപ്പറ്റിയുള്ള മനോഹരമായ ഒരു കുടുംബ സാഹസിക ചലച്ചിത്രമായ ഹജാന്‍ ഇന്ന്  സിനിമാ സംവിധായകന്റെയും അഭിനേതാക്കളുടെയും സാന്നിധ്യത്തില്‍ പ്രദര്‍ശിപ്പിക്കും. നിര്‍മാതാക്കളുടേയും അഭിനേതാക്കളുടേയും സാന്നിധ്യത്തില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്ന മറ്റൊരു ചിത്രം കാന്‍ ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയ ഫോര്‍ ഡോട്ടേഴ്‌സാണ്. ഐഎസില്‍ ചേരാന്‍ പോയതിനെ തുടര്‍ന്ന് രണ്ട് മക്കളെ നഷ്ടപ്പെട്ട മാതാവിന്റെ കഥയാണ് കൗതര്‍ ബിന്‍ ഹാനിയയുടെ ഫോര്‍ ഡോട്ടേഴ്‌സ് പറയുന്നത്. മുഖ്യവേദിയായ റിറ്റ്‌സ് കാള്‍ട്ടനിലെ ഹാളിലാണ് ഈ സിനിമകളുടെ പ്രദര്‍ശനം.
റിറ്റ്‌സിലെ ഫെസ്റ്റിവല്‍ ഗാര്‍ഡനില്‍ കലാപരിപാടികളും കാത്തിരിക്കുന്നു.

ഇന്നത്തെ സ്‌ക്രീനിംഗ് ഷെഡ്യൂളിനായി ദയവായി ഇവിടെ ക്ലിക്ക് ചെയ്യാം.

https://redseafilmfest.com/en/films-schedule/

 

Latest News