Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മിസോറാം തെരഞ്ഞെടുപ്പ്; ബി.ജെപി ഒരിടത്തുമില്ല 

കൊല്‍ക്കത്ത-മിസോറാം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്ത്. സോറാം പീപ്പിള്‍സ് മൂവ്മെന്റ് 17 സീറ്റില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍, ഭരണകക്ഷിയായ മിസോറാം നാഷണല്‍ ഫ്രണ്ട് 9 സീറ്റില്‍ മുന്നിലുണ്ട്. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്ന അവകാശവാദവുമായി രംഗത്തുള്ള കോണ്‍ഗ്രസ് 5 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. നിലവില്‍ ബിജെപി ഒരു സീറ്റിലും ലീഡ് ചെയ്യുന്നില്ല. 40 നിയമസഭ മണ്ഡലങ്ങള്‍ ആണ് മിസോറാമില്‍ ഉള്ളത്. ജനസംഖ്യയില്‍ 90 ശതമാനത്തിലധികവും ഗോത്ര വിഭാഗക്കാരാണ്. മണിപ്പൂരുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്ത് കലാപത്തിന്റെ പ്രതിഫലനങ്ങള്‍ തിരഞ്ഞെടുപ്പിലുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


മണിപ്പൂര്‍ കലാപവും കുടിയേറ്റവും അഴിമതിയും പ്രധാന ചര്‍ച്ചയായ മിസോറാം കടമ്പ കടക്കുക എളുപ്പമാകില്ല. ഭരണ വിരുദ്ധ വികാരത്തെ മിസോ വംശജരുടെ ഏകീകരണമെന്ന പ്രചാരണത്തിലൂടെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടും മുഖ്യമന്ത്രി സോറം തങ്കയും. വടക്കുകിഴക്കന്‍ മേഖലയില്‍ നിന്ന് തുടച്ചു നീക്കപ്പെട്ട കോണ്‍ഗ്രസ് ആകട്ടെ രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തി തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. ചെറുകക്ഷികളെ കൂട്ടുപിടിച്ച് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍, ലാല്‍ദുഹോമ മുന്നില്‍ നിന്ന് നയിക്കുന്ന സോറം പീപ്പിള്‍സ് മൂവ്‌മെന്റ് കറുത്ത കുതിരകളാകുമെന്നാണ് പോസ്റ്റ് പോള്‍പ്രവചനങ്ങള്‍.
എട്ടര ലക്ഷം വോട്ടര്‍മാരാണ് മിസോറാമിലുള്ളത്. അതില്‍ 87ശതമാനവും ക്രിസ്ത്യാനികളാണ് . 40 നിയമസഭ സീറ്റില്‍ 39ഉം പട്ടിക വര്‍ഗ സംവരണ സീറ്റുമാണ്. ജനറല്‍ വിഭാഗത്തില്‍ സീറ്റ് ഒന്നേയൊന്ന് മാത്രം. പത്ത് വര്‍ഷം അധികാരത്തിലിരുന്ന കോണ്‍ഗ്രസിനെ തുടച്ച് നീക്കിയാണ് 2018ല്‍ സാറംതങ്കയുടെ നേതൃത്വത്തില്‍ അധികാരം പിടിച്ചത്. 

Latest News