ട്രെയിന്‍ യാത്രാ നിരക്ക് കൂടുന്നു 

റെയില്‍വേ യാത്രാ നിരക്കില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് പാര്‍ലമെന്ററി സമിതി. യാത്രാ ചിലവ് ഇനത്തില്‍ 35000 കോടിയും പെന്‍ഷന്‍ വിതരണത്തില്‍ 50000 കോടിയും പ്രതിവര്‍ഷം നഷ്ടമുണ്ടാകുന്ന സാഹചര്യത്തില്‍ നിരക്കു വര്‍ധനയില്ലാതെ മുന്നോട്ടു നീങ്ങാനാകില്ലെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.   പെന്‍ഷന്‍ ഘടന തയ്യാറക്കുന്നത് മറ്റൊരു മന്ത്രാലയമാണെങ്കിലും തുക കണ്ടെത്തേണ്ടത് റെയില്‍വേയാണ്. റെയില്‍വേ ഒഴികെയുള്ള മന്ത്രാലയങ്ങളിലെ പെന്‍ഷന്‍ ധനകാര്യ വകുപ്പാണ് നല്‍കുന്നത്. വലിയ തുക പെന്‍ഷന്‍ നല്‍കേണ്ടി വരുന്നത് റെയില്‍വേയെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്.
 2013 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 2014-2015 വര്‍ഷം ഒഴിച്ചു നിര്‍ത്തിയാല്‍ അഭ്യന്തര വരുമാനം കൈവരിക്കാന്‍ റെയില്‍വേക്ക് കഴിഞ്ഞിട്ടില്ല. കേന്ദ്ര റെയില്‍വേ ബജറ്റുകള്‍ ഒന്നാക്കിയ പശ്ചാത്തലത്തില്‍ റെയില്‍വേയുടെ പെന്‍ഷന്‍ ഭാഗികമായെങ്കിലും ധനകാര്യ വകുപ്പ് ഏറ്റെടുക്കണമെന്ന് സമിതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Latest News