ഉമര്‍ ഖാലിദിനെ കണ്ടാല്‍  കൊല്ലാന്‍ തോന്നും -ടി.ജി മോഹന്‍ദാസ് 

കേരള ബിജെപിയുടെ ബുദ്ധിമാന്‍ ടിജി മോഹന്‍ദാസ് വീണ്ടും വിദ്വേഷ പ്രചാരണത്തില്‍. കരുണാനിധി മരിച്ച ദിവസം അദ്ദേഹത്തെ അപമാനിച്ചു. മഴക്കെടുതിയില്‍ പെട്ട് കേരളം ദുരിതം അനുഭവിക്കുമ്പോള്‍ കേരളത്തിനെതിരെ വര്‍ഗീയ പ്രചാരണവുമായിറങ്ങിയ ഉത്തരേന്ത്യന്‍ സംഘികളെ പിന്തുണച്ചു. ഇതിന് പിന്നാലെയാണ് ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനെതിരെ നടന്ന വധശ്രമത്തെ ന്യായീകരിച്ച് ട്വീറ്റ് ചെയ്തത്.  ടിജിയുടെ ന്യായീകരണ പോസ്റ്റിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. 2016 ലെ ജെഎന്‍യു സംഭവത്തിന് ശേഷം വിദ്യാര്‍ത്ഥി നേതാക്കളായ ഷെഹ്‌ല റാഷിദിനും കനയ്യ കുമാറിനുമെതിരെ തീവ്ര ഹിന്ദുത്വ സംഘടനകളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന വധ ഭീഷണികളുടെ തുടര്‍ച്ചയായി വേണം ഇതിനെ വിലയിരുത്താന്‍. വധഭീഷണി രവി പൂജാരിയെന്നയാളില്‍ നിന്ന് തനിക്ക് വധഭീഷണി ഉണ്ടെന്ന് കാണിച്ച് ഉമര്‍ ഖാലിദ് നേരത്തേ പോലീസിന് പരാതി നല്‍കിയിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. വെടിവെപ്പ് ശ്രമത്തിന് പിന്നാലെയും അക്രമികള്‍ക്ക് പിന്നാലെ പോകാതെ പരാതിയുമായി പോയ ഉമര്‍ ഖാലിദിനെ പോലീസ് ചോദ്യം ചെയ്ത് പീഡിപ്പിക്കുകയായിരുന്നു.


 

Latest News