കുവൈത്ത് സിറ്റി- അമീര്‍ ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍സബാഹിന്റെ ആരോഗ്യത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തിയാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടിവരുമെന്ന് കുവൈത്ത് പബ്ലിക് പോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. കുവൈത്തി സമൂഹത്തില്‍ വിഷം പടര്‍ത്താനാണ് ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം, സദുദ്ദേശ്യം, രാജ്യതാത്പര്യം തുടങ്ങി ദുര്‍ബലമായ വാദങ്ങളാണ് അവര്‍ നിരത്തുന്നത്. കിംവദന്തികളുടെ ദോഷം പടര്‍ന്നുപിടിച്ച പ്ലാഗിനേക്കാള്‍ മാരകമാണ്.
എഴുത്ത്, റെക്കോര്‍ഡ് ചെയ്ത പ്രസംഗം, ഫോട്ടോ, വീഡിയോ എന്നിങ്ങനെ നേരിട്ടോ അല്ലാതെയോ കുവൈത്ത് അമീറിന്റെ ആരോഗ്യത്തെക്കുറിച്ചു പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രോസിക്യൂഷന്‍ വിശദീകരിച്ചു.
അമീര്‍ ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ടെന്നും ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ടെന്നും കഴിഞ്ഞ ബുധനാഴ്ച ബൈതുല്‍ ഹുകും വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരുന്നു.






