Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഖത്തര്‍ ഫാമിലി, വിസിറ്റ് വിസ; വ്യവസ്ഥകളും നടപടിക്രമങ്ങളും വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം

ദോഹ- ഖത്തറിലേക്ക് ഫാമിലി വിസയിലോ സന്ദര്‍ശക വിസയിലോ കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ പരിഷ്‌കരിച്ചു. പ്രവേശന പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും ലളിതമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മാറ്റം.  ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനു പുറമെ  നടപടിക്രമങ്ങള്‍ പരിഷ്‌കരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
താമസത്തിനോ സന്ദര്‍ശനത്തിനോ വേണ്ടി താമസക്കാരുടെ കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള അപേക്ഷകള്‍ മെട്രാഷ് 2 ആപഌക്കേഷന്‍ വഴിയാണ് സമര്‍പ്പിക്കേണ്ടത്.

പുതുക്കിയ നടപടിക്രമങ്ങള്‍ അനുസരിച്ച്  ശമ്പളവും താമസവും സംബന്ധിച്ച ജീവനക്കാരുടെ ഇലക്ട്രോണിക് വര്‍ക്ക് കരാറിലെ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് കുടുംബ വിസകള്‍ അനുവദിക്കുക. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ അവരുടെ തൊഴിലുടമ മുഖേന  ഫാമിലി അക്കമഡേഷന്‍ ഉള്ളവരോ  തൊഴില്‍ കരാര്‍ പ്രകാരം പ്രതിമാസം 10,000 റിയാലില്‍ കുറയാത്ത ശമ്പളം ഉള്ളവരോ ആയിരിക്കണം.

സ്വകാര്യ മേഖലയിലെ ജീവനക്കാരെ സംബന്ധിച്ചിടത്തോളം ലേബര്‍ കാറ്റഗറിയില്‍പ്പെടാത്ത പ്രൊഫഷനും പതിനായിരം റിയാല്‍ ശമ്പളമോ വേണം. തൊഴില്‍ കരാര്‍ പ്രകാരം 6000 റിയാല്‍ ശമ്പളവും ഫാമിലി അക്കമഡേഷനും ഉള്ളവര്‍ക്കും അപേക്ഷിക്കാം.

ഫാമിലി സ്‌പോണ്‍സര്‍ഷിപ്പ് അപേക്ഷകളില്‍ കുട്ടികള്‍ക്ക് 25 വയസ്സ് കവിയാന്‍ പാടില്ല.  പെണ്‍മക്കളാണെങ്കില്‍ അവിവാഹിതരായിരിക്കണം. അവര്‍ രാജ്യത്ത് പ്രവേശിച്ച തീയതി മുതല്‍  അവരുടെ താമസത്തിന്റെ മുഴുവന്‍ കാലയളവും ഉള്‍ക്കൊള്ളുന്ന ആരോഗ്യ ഇന്‍ഷുറന്‍സ്  നിര്‍ബന്ധമാണ്.

6-18 വയസ്സ് വരെയുള്ള  കുട്ടികള്‍ രാജ്യത്തെ  ലൈസന്‍സുള്ള സ്‌കൂളുകളില്‍ ചേര്‍ന്നിരിക്കണം. അല്ലെങ്കില്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലുള്ള വിദ്യാഭ്യാസ പ്ലാറ്റ്‌ഫോം വഴി രാജ്യത്തിന് പുറത്ത് അവരുടെ വിദ്യാഭ്യാസ പ്രവേശനത്തിന്റെ തെളിവ് നല്‍കണം. റസിഡന്‍സ് പെര്‍മിറ്റ് ഇഷ്യൂ ചെയ്യുമ്പോഴോ പുതുക്കുമ്പോഴോ ഇത് അത്യാവശ്യമാണ്.

ഫാമിലി വിസിറ്റ് വിസ  സംബന്ധിച്ച്, സ്‌പോണ്‍സര്‍ ചെയ്യുന്ന വിദേശിയുടെ തൊഴില്‍ നോണ്‍ലേബര്‍ മേഖലകളില്‍ ഉള്‍പ്പെട്ടിരിക്കണം. ശമ്പളം 5,000 റിയാലില്‍ കുറയരുത്.  ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരമുള്ള ഫാമിലി അക്കമഡേഷന്‍ ഭഉണ്ടായിരിക്കണം എന്നിവയാണ് പ്രധാന വ്യവസ്ഥകള്‍. സ്‌പോണ്‍സര്‍ ചെയ്യുന്ന താമസക്കാരന്റെ അടുത്ത ബന്ധുക്കളെ മാത്രമേ സന്ദര്‍ശന വിസയില്‍ കൊണ്ടുവരാനാവുകയുള്ളൂ.  സന്ദര്‍ശകന്‍ ഖത്തറില്‍ താമസിക്കുന്ന കാലയളവ് പരിരക്ഷിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണ്.
 പരിഷ്‌കരിച്ച നടപടിക്രമങ്ങളും നിയന്ത്രണങ്ങളും പ്രാബല്യത്തിലായതായി ആഭ്യന്തര മന്ത്രാലയം ഓര്‍മപ്പെടുത്തി.
പൊതുജനങ്ങളുടെ സൗകര്യവും എളുപ്പവും ഉറപ്പാക്കാന്‍, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് അതിന്റെ എല്ലാ സേവനങ്ങളും മെട്രാഷ് 2 ആപ്പിലൂടെയും ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഇലക്ട്രോണിക് രീതിയിലാണ് സ്വീകരിക്കുന്നത്.

 

Latest News