Sorry, you need to enable JavaScript to visit this website.

സ്റ്റാന്‍ഡ് വിത്ത് ഫലസ്തീന്‍: ഫുട്ബാള്‍ താരങ്ങളെ അണിനിരത്തി ധനസമാഹരണം

ദോഹ- ഗാസയിലെ ക്രൂരമായ ഇസ്രായില്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീനികളെ സഹായിക്കുന്നതിനായി ഖത്തറിലെ മുന്‍ ഫുട്‌ബോള്‍ താരങ്ങളും നിലവിലെ താരങ്ങളും ഡിസംബര്‍ 15 ന് എജ്യുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ മത്സരത്തില്‍ പങ്കെടുക്കുമെന്ന് ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള  ഖത്തര്‍ അക്കാദമി  അറിയിച്ചു.

അല്‍ മയാസ്സ ബിന്‍ത് തമീം അല്‍ താനി, മറിയം അഹമ്മദ് അല്‍ ഹജ്രി, നായിഫ് റാഷിദ് അല്‍ കുബൈസി, മഹ്ദി ഹുസൈന്‍ അല്‍ അഹ്ബാബി, അസ്മ അല്‍ ജൈദ എന്നിവരുള്‍പ്പെടെ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച ഒരു സംരംഭമാണ് 'സ്റ്റാന്‍ഡ് വിത്ത് ഫലസ്തീന്‍' എന്ന ചാരിറ്റി മത്സരം സംഘടിപ്പിക്കുന്നത്.

ഫലസ്തീനികളുടെ ഐക്യദാര്‍ഢ്യത്തില്‍ പ്രാദേശിക സമൂഹത്തെ ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഗെയിമില്‍ ഖത്തര്‍, ഫലസ്തീന്‍ എന്നീ പേരുകളില്‍ ടീമുകളെ ഒന്നിപ്പിക്കും.

 

Latest News