ടെല്‍അവീവ്- ഗാസ അതിര്‍ത്തി നഗരമായ മാഗനില്‍ റോക്കറ്റ് ആക്രമണത്തെ തുടര്‍ന്ന് സൈറണുകള്‍ മുഴങ്ങി. ആളപായമോ നാശനഷ്ടങ്ങളോ ഉടനടി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഒക്‌ടോബര്‍ 7 മുതല്‍ ഗാസയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സിവിലിയന്മാരെ മിക്കവാറും ഇസ്രായില്‍ ഒഴിപ്പിച്ചിരുന്നു.
ഗാസ അതിര്‍ത്തിയിലുള്ള കിസ്സുഫിം നഗരത്തിലും റോക്കറ്റ് ആക്രമണത്തെ തുടര്‍ന്ന് സൈറണുകള്‍ മുഴങ്ങി. ഇവിടെയും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതിനിടെ, സിറിയയില്‍നിന്ന് വടക്കന്‍ ഇസ്രായിലിലേക്ക് റോക്കറ്റാക്രമണം നടന്നതായും തക്ക തിരിച്ചടി നല്‍കിയതായും ഇസ്രായില്‍ സൈന്യം അറിയിച്ചു. വടക്കന്‍ ഇസ്രായിലില്‍ തുറന്ന പ്രദേശത്താണ് റോക്കറ്റ് പതിച്ചതെന്നും ആളപായമില്ലെന്നും സൈന്യം പറഞ്ഞു. റോക്കറ്റാക്രമണം നടത്തിയ കേന്ദ്രത്തിലേക്ക് മിസൈല്‍ വര്‍ഷിച്ചതായും സൈന്യം അവകാസപ്പെട്ടു.