Sorry, you need to enable JavaScript to visit this website.

യു.എ.ഇ ദേശീയ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ച് യാബ് ലീഗൽ സർവീസസ് 

യാബ് ലീഗൽ സർവീസസിൽ നടന്ന യു.എ.ഇ ദേശീയ ദിനാഘോഷ പരിപാടി മാനേജർ യുസ്‌റ ഇസന്തർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു.

ഷാർജ- യാബ് ലീഗൽ സർവീസസിന്റെ ആഭിമുഖ്യത്തിൽ യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കലാ സാംസ്‌കാരിക പരിപാടികൾ നടത്തി. ഷാർജയിലെ യാബ് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ സാന്നിധ്യത്തിൽ മാനേജർ യുസ്‌റ ഇസന്തർ കേക്ക് മുറിച്ച് ചടങ്ങ് ഉദ്ഘാടനം 
നടത്തി.
ഇരുനൂറിലധികം രാജ്യക്കാർ അധിവസിക്കുന്ന യു.എ.ഇയിലെ ഏറ്റവും വലിയ പ്രവാസ സമൂഹം മലയാളികളായതുകൊണ്ട് യു.എ.ഇ ദേശീയ ദിനാചരണം മലയാളികളുടെ നേതൃത്വത്തിൽ ഗംഭീരമായാണ് ആഘോഷിക്കുന്നതെന്നും ഫലസ്തീൻ യുദ്ധക്കെടുതികളുടെ പശ്ചാത്തലത്തിലാണ് പരിപാടി ചുരുക്കി നടത്തുന്നതെന്നും ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി പറഞ്ഞു. 
കലാ സാംസ്‌കാരിക പരിപാടിയുടെ ഭാഗമായി ഇമാറാത്തി ഗാനങ്ങളുടെ അകമ്പടിയോടെ പരമ്പരാഗത യൗല സ്റ്റിക് ഉപയോഗിച്ച് യാബിലെ അറബ് അഡ്വക്കറ്റുമാർ ചുവട് വെച്ചത് മനോഹരമായ അനുഭവമായിരുന്നു. 
ശേഷം യു.എ.ഇ എമിറേറ്റ്‌സിനെ കുറിച്ച് ജീവനക്കാർക്കിടയിൽ ക്വിസ് മത്സരം നടത്തി. യാബ് ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ ഫർസാന അബ്ദുൽ ജബ്ബാർ ആണ് ക്വിസ് പ്രോഗ്രാം നയിച്ചത്. എച്ച്.ആർ ജീവനക്കാരനായ മുഹമ്മദ് സിയാദിന്റെയും ഷഫ്‌ന.കെ.യുടെയും നേതൃത്വത്തിൽ നടത്തിയ ഗാനാലാപനം ശ്രദ്ധേയമായി.
യാബ് മീഡിയ ആങ്കറായ റഹീമ ഷനീദ് സ്വാഗതം പറഞ്ഞു. ഫർസാന അബ്ദുൽ ജബ്ബാർ, അഡ്വ.മുഹമ്മദ് അബ്ദുറഹിമാൻ അൽ സുവൈദി, അഡ്വ.ലുഅയ് അബു അംറ, അലി റാഷിദ് സൈഫ് അൽ മൻസൂരി, മുൻദിർ കൽപകഞ്ചേരി, നിഹാസ് ഹാഷിം, കരിയർ ഗുരു കൺസൾട്ടന്റ് ജാസ്മിൻ എന്നിവർ പ്രസംഗിച്ചു.
ആദിൽ അബ്ദുൽസലാമിന്റെ നന്ദിയോടെ പരിപാടികൾ അവസാനിച്ചു.
 

Tags

Latest News