ദുബായ്- പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായുള്ള ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയുടെ ചിത്രം വൈറലായി. ജോർജ മെലോനി എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച ചിത്രം മോഡി ഷെയർ ചെയ്തു. 'നല്ല സുഹൃത്തുക്കൾ കോപ് 28ൽ' എന്ന കുറിപ്പോടെ മെലോഡി (Melodi) എന്ന ഹാഷ്ടാഗോടെയാണ് മെലോനി പങ്കുവച്ചത്. സുഹൃത്തുക്കളെ കാണുന്നത് എപ്പോഴും ആഹ്ലാദം നൽകുന്നുവെന്ന കുറിപ്പോടെ മോഡിയും ഈ ചിത്രം പങ്കുവച്ചു.
മോഡിയും മെലോനിയും തമ്മിലുള്ള സൗഹൃദം നേരത്തെയും സമൂഹ മാധ്യമങ്ങൾ ആഘോഷമാക്കിയിരുന്നു. ജി20 ഉച്ചകോടിക്ക് ഇന്ത്യയിലെത്തിയപ്പോൾ ഇരുവരും സൗഹൃദം പങ്കുവെക്കുന്നതിന്റെയും സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങൾ വൈറലായിരുന്നു. ഇതിന് പുറമെ ദുബായിൽവച്ച് ഇരുവരും കണ്ടുമുട്ടിയപ്പോൾ മൊലോനി എടുത്ത സെൽഫി സമൂഹ മാധ്യമങ്ങളിൽ വൈറലായത്. 
കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ദുരിതങ്ങൾ വർധിക്കുന്നതിനിടെയാണ് ഐക്യരാഷ്ട്ര സംഘടനയുടെ നിർണായക ഉച്ചകോടി 'കോപ്28' ദുബായിൽ നടക്കുന്നത്.
 
Meeting friends is always a delight. https://t.co/4PWqZZaDKC
— Narendra Modi (@narendramodi) December 2, 2023







 
  
 