Sorry, you need to enable JavaScript to visit this website.

സാരിയഴിച്ച് ശ്രീലക്ഷ്മി, നെഗറ്റീവ് കമന്റുകളില്‍ അസ്വസ്ഥതയുണ്ടെന്നും പരാതി

സാരിയുടെ മനോഹാരിത കൊണ്ട് ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മയെപ്പോലും അതിശയിപ്പിച്ച  ശ്രീലക്ഷ്മി സതീഷ് പുതിയ ഗെറ്റപ്പില്‍. സാരിക്ക് പകരം പാശ്ചാത്യ വേഷവിധാനത്തിലാണ് കാഴ്ചക്കാരെ രസിപ്പിക്കാന്‍ ശ്രീലക്ഷ്മി എത്തുന്നത്. ബ്ലാക്ക് മിനി ഡ്രസില്‍ ഷോര്‍ട് ഹെയര്‍ സ്‌റ്റൈല്‍ കൂടിയായപ്പോള്‍ ഏറെ വ്യത്യസ്തയായിട്ടുണ്ട് ശ്രീലക്ഷ്മി.

സമൂഹ മാധ്യമത്തിലൂടെ നിരവധി റീല്‍സ് പങ്കുവക്കാറുള്ള ശ്രീലക്ഷ്മിക്ക് പക്ഷെ ഒരു പരാതിയുണ്ട്.  നെഗറ്റീവ് കമന്റുകള്‍  തുടര്‍ച്ചയായി വരുന്നു. അതിനാല്‍ സമൂഹ മാധ്യമ അക്കൗണ്ടില്‍ റീല്‍സും വിഡിയോകളും ഇപ്പോള്‍ ഏറെ ഇടുന്നില്ല. 'നെഗറ്റീവ് കമന്റുകള്‍ തന്റെ സ്വകാര്യ ജീവിതത്തിലും ബാധിച്ചിട്ടുണ്ട്. വീഡിയോകള്‍ക്ക് കമന്റ് ചെയ്യുന്നതോ അത് ഷെയര്‍ ചെയ്യുന്നതോ എനിക്ക് പ്രശ്‌നമില്ല. പക്ഷേ, എന്റെ സ്വകാര്യ ജീവിതത്തിന് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുണ്ടാകുന്ന കാര്യങ്ങള്‍ ചെയ്യരുത്. എന്റെ അഭ്യര്‍ഥനയാണിത്.

ഞാന്‍ ഒരു സാധാരണ കുടുംബത്തില്‍ പെട്ടയാളാണ്. മോഡലിംഗും അഭിനയവുമെല്ലാം എന്റെ പാഷനാണ്. 60 സെക്കന്റില്‍ നിങ്ങള്‍ കാണുന്നൊരു റീല്‍ ഒരുപാട് ദിവസത്തെ കഷ്ടപ്പാടിന്റയും പ്ലാനിംഗിന്റെയുമെല്ലാം ഫലമായുണ്ടാകുന്നതാണ്. സാരി റീല്‍സാണ് ഇതുവരെ ചെയ്തത്. എന്നാല്‍ ഇനി മോഡേണ്‍ വസ്ത്രങ്ങളിലേക്കും ഒരു ട്രയല്‍ എന്നപോലെ മാറുകയാണ്. അതും നന്നാകും എന്നാണ്  കരുതുന്നത്.

നിങ്ങള്‍ റീല്‍സില്‍ കാണുന്ന ശ്രീലക്ഷ്മി സതീഷല്ല യഥാര്‍ഥ ജീവിതത്തിലെ ശ്രീലക്ഷ്മി.  ഞാന്‍ മോഡലിംഗില്‍ ചെയ്യുന്ന കഥാപാത്രങ്ങളെ ഏറ്റവും മനോഹരമാക്കാന്‍ ആവശ്യമായ തരത്തിലുള്ള വസ്ത്രങ്ങളാണ് ഞാന്‍ ധരിക്കാറുള്ളത്'- ശ്രീലക്ഷ്മി കുറിച്ചു.

Latest News