കേരളത്തില്‍ അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം- തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദം ശനിയാഴ്ച  അതിതീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാനും ഡിസംബര്‍ മൂന്നിന് തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 

ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസവും മഴ തുടരുമെന്നാണ് പ്രവചനം. തെക്കന്‍ കേരളത്തിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യതയെന്നാണ് സൂചന. അതി തീവ്രന്യൂനമര്‍ദ സാധ്യതയുടെ അടിസ്ഥാനത്തില്‍ തെക്കന്‍ കേരളത്തിലെ മൂന്നു ജില്ലകളില്‍ ശനിയാഴ്ച വൈകുന്നേരത്തോടെ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെലോ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്.

Latest News