പ്രവാസിയുടെ വീട്ടിലെ കവര്‍ച്ച: മോതിരങ്ങളും പാസ്പോർട്ടും ഉപേക്ഷിച്ച നിലയില്‍

പയ്യന്നൂര്‍-പയ്യന്നൂരില്‍ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് കവര്‍ന്ന  മൂന്ന് മോതിരങ്ങളും പാസ്‌പോര്‍ട്ടും ബാങ്ക് ചെക്ക് ബുക്കും വീടിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപത്തെ ചേരിക്കല്‍മുക്കിലെ എന്‍ജിനീയര്‍ വിഗ്‌നേഷ് ഹൗസില്‍ സുനില്‍ കുമാറിന്റെ വീട് കുത്തിത്തുറന്നാണ് ഇരുപത് പവന്‍ സ്വര്‍ണാഭരണങ്ങളും 20,000 രൂപയും എസ്.സി.ഐ. ബാങ്കിന്റെ ബ്ലാങ്ക് ചെക്ക് ബുക്ക്, പാസ്‌പോര്‍ട്ട് എന്നിവ കവര്‍ച്ച ചെയ്തത്. ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ കുപ്രസിദ്ധ മോഷ്ടാവ് തൃശൂര്‍ സ്വദേശിയുടെ 10 ഓളം വിരലടയാളവും സ്ഥലത്ത് നിന്ന് കണ്ടെത്തി. പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ഇയാളെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കി.

 

Latest News