ടെല്‍അവീവ് ലക്ഷ്യമിട്ട് ഹമാസ് റോക്കറ്റുകള്‍, ഉറക്കം കെടുത്തി അപായ സൈറണ്‍

ടെല്‍അവീവ്- ഇസ്രായിലില്‍ ഉറക്കം നഷ്ടപ്പെടുത്തി തുടര്‍ച്ചയായി അപായ സൈറണ്‍. മധ്യഇസ്രായിലിന്റെ പല ഭാഗത്തും റോക്കറ്റ് ആക്രമണത്തെ തുടര്‍ന്നാണ് അപായ സൈറണ്‍ മുഴങ്ങിയതെന്ന് ഇസ്രായില്‍ സൈ്യന്യം പറഞ്ഞു.
ഹമാസുമായുള്ള ഒരാഴ്ചത്തെ വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച ശേഷമാണ് മധ്യ ഇസ്രായേലിലെ നിരവധി പ്രദേശങ്ങളില്‍ വെള്ളിയാഴ്ച റോക്കറ്റാക്രമണം നടന്നത്.
ടെല്‍ അവീവ് ലക്ഷ്യമിട്ട് തുടര്‍ച്ചയായി റോക്കറ്റാക്രമണം നടത്തിയതായി ഹമാസിന്റെ സായുധ വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ ഗസ്സാം ബ്രിഗേഡ്‌സ് പറഞ്ഞു.

 

Latest News