ദോഹ- അൽമദ്രസ അൽ ഇസ് ലാമിയ ശാന്തി നികേതൻ വക്‌റ യിൽ സംഘടിപ്പിച്ച ബിരുദദാന സമ്മേളനത്തിൽ ഈ വർഷം സെക്കണ്ടറി മതപഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. മദ്രസയിൽ നിന്നു ഈ വർഷം 21 വിദ്യാർഥികളാണ് സെക്കണ്ടറി മതപഠനം പൂർത്തിയാക്കിയത്.
ബിരുദദാന സമ്മേളനം സി.ഐ.സി വൈസ് പ്രസിഡന്റ് അർഷദ് ഉദ്ഘാടനം ചെയ്തു. ശാന്തി നികേതൻ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ റഫീഖ് റഹീം, വൈസ് പ്രിൻസിപ്പൽ ഡോ.സലീൽ ഹസ്സൻ, വുമൺ ഇന്ത്യ പ്രസിഡന്റ് നഹിയാ ബീവി എന്നിവർ സംസാരിച്ചു.
ശാന്തി നികേതൻ ഇന്ത്യൻ സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ അബ്ദുസ്സലാം, സി.ഐ.സി വക്‌റ സോണൽ പ്രസിഡന്റ് മുസ്തഫ, പ്രിൻസിപ്പൽ റഫീഖ് റഹീം, ഡോ.സലീൽ ഹസ്സൻ, പി.ടി.എ പ്രസിഡന്റ് അസ്ഹറലി, പി.ടി.എ ട്രഷറർ ശാഹിദലി കെ.കെ, എക്‌സിക്യൂട്ടീവ് അംഗം മുഹമ്മദ് സലീം പി.എം എന്നിവർ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.
മദ്രസ പ്രിൻസിപ്പൽ ആദം എം.ടി അധ്യക്ഷത വഹിച്ചു. ജമീൽ ഫലാഹി സ്വാഗതവും പി.വി നിസാർ നന്ദിയും പറഞ്ഞു. ഷാസിയ വി.പി ഖുർആൻ പാരായണവും ഹൻഷാ ആന്റ് പാർട്ടി ഗാനാലാപനവും നടത്തി. നബീൽ ഓമശ്ശേരി, അബ്ദുല്ല.പി, സുഹ്‌റ ടീച്ചർ, ഖദീജ ടീച്ചർ, ഉമൈബാൻ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.






