കേരള മാപ്പിള സംഗീത അക്കാദമി ദുബായ് ദേശീയ ദിനാഘോഷം 10ന്

കേരള മാപ്പിള സംഗീത അക്കാദമി ദുബായ് ചാപ്റ്റർ സംഘടിപ്പിക്കുന്ന ദേശീയ ദിനാഘോഷ പോസ്റ്റർ ചെയർമാൻ എ.കെ മുസ്തഫ പ്രകാശനം ചെയ്യുന്നു.

ദുബായ്- ഓൾ കേരള മാപ്പിള സംഗീത അക്കാദമി ദുബായ്  ചാപ്റ്റർ സംഘടിപ്പിക്കുന്ന ദേശീയ ദിനാഘോഷത്തിന്റെ പോസ്റ്റർ അക്കാദമി യു.എ.ഇ ചാപ്റ്റർ ഉപദേശക സമിതി ചെയർമാൻ എ.കെ മുസ്തഫ ഉദ്ഘാടനം ചെയ്തു. ഡിസംബർ 10ന് അബു ഹായിലിൽ നടക്കുന്ന പരിപാടിയിൽ സാംസ്‌കാരിക സമ്മേളനം, സമൂഹ ദേശഭക്തി ഗാനാലാപനം, പ്രശസ്ത ഗായകൻ കെ.ജി സത്താർ അനുസ്മരണം, ഇശൽ തരംഗം മെഹ്ഫിൽ എന്നിവ നടക്കും. പ്രസിഡന്റ് മൂസ കോയമ്പ്രം അധ്യക്ഷത വഹിച്ചു. ഓൾ കേരള മാപ്പിള സംഗീത അക്കാദമി ദുബായ് ചാപ്റ്റർ സംഘടിപ്പിക്കുന്ന ദേശീയ ദിനാഘോഷ പരിപാടിയിൽ പ്രമുഖ വ്യക്തിത്വങ്ങൾ, ഗായകർ തുടങ്ങിയവർ പങ്കെടുക്കും.

Tags

Latest News