ചെളിയില്‍ പൂണ്ടയാളെ രക്ഷപ്പെടുത്തി; ചുമലിലൊരു തത്ത (വിഡിയോ)

വളര്‍ത്തു തത്തയ്ക്കു പിന്നാലെ പോയി ചെളിയില്‍ പൂണ്ടയാളെ അഗ്നിശമന എത്തി രക്ഷപ്പെടുത്തി. അമേരിക്കയിലെ ഇല്ലിനോയിസിലാണ് സംഭവം. അഗ്നിശമന സേനാ ഭടന്മാര്‍ എത്തിയപ്പോള്‍ അരയോളം മുങ്ങിയ ആളുടെ ചുമലില്‍ തത്തയും ഇരിപ്പുണ്ടായിരുന്നു.
നഗരത്തിലെ ബൈസന്റനിയല്‍ പാര്‍ക്കിലെത്തിയ സന്ദര്‍ശകരില്‍ ഒരാളാണ് സഹായിക്കണേ എന്ന വിളി കേട്ട് അഗ്നിശമന സേനയെ വിളിച്ചത്.
തത്തയെ ചുമലില്‍ ഇരുത്തി ബൈക്കോടിക്കുക ഇയാളുടെ പതിവായിരുന്നു. ഏതായാലും ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയ യുവാവും തത്തയും സുഖമായിരിക്കുന്നു.

Latest News