കാലാവസ്ഥാ ഉച്ചകോടിയില്‍ ഗാസ യുദ്ധം ഉന്നയിച്ച് ജോര്‍ദാന്‍ രാജാവ്

ദുബായ്- യുദ്ധം ഗാസയിലെ കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങള്‍ വഷളാക്കുകയാണെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ പറഞ്ഞു. ദുബായില്‍ നടന്ന യു.എന്നിന്റെ സിഓപി 28 കാലാവസ്ഥാ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 'നമുക്ക് ചുറ്റും നടക്കുന്ന മാനുഷിക ദുരന്തങ്ങളില്‍നിന്ന് മാറിനിന്ന് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് നമുക്ക് സംസാരിക്കാനാവില്ല'.
'ഗാസയില്‍, 1.7 ദശലക്ഷത്തിലധികം ഫലസ്തീനികള്‍ അവരുടെ വീടുകളില്‍നിന്ന് പലായനം ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തിന്റെ മുന്‍നിരയിലുള്ള ഒരു പ്രദേശത്ത് ഇതിനകം പതിനായിരങ്ങള്‍ പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്, അദ്ദേഹം ലോക നേതാക്കളുടെ ഒരു സമ്മേളനത്തില്‍ പറഞ്ഞു.
'യുദ്ധം ജലക്ഷാമത്തിന്റെയും ഭക്ഷ്യ അരക്ഷിതത്വത്തിന്റെയും പാരിസ്ഥിതിക ഭീഷണികളെ കൂടുതല്‍ രൂക്ഷമാക്കുന്നതായും രാജാവ് ചൂണ്ടിക്കാട്ടി.

 

Latest News