ഗാസ- വെടിനിര്‍ത്തല്‍ അവസാനിച്ചു. വെള്ളിയാഴ്ച രാവിലെ ഇസ്രായില്‍ ഗാസയില്‍ ആക്രമണം പുനരാരംഭിച്ചു. ഹമാസിനെതിരെയുള്ള പോരാട്ടം പുനരാരംഭിച്ചതായി ഇസ്രായില്‍ സൈന്യം പ്രസ്താവനയിറക്കി. സായുധരായ ഫലസ്തീന് സംഘം ഇസ്രായില്‍ പ്രദേശത്തേക്ക് വെടിയുതിര്‍ത്തുകൊണ്ട് സന്ധിയുടെ നിബന്ധനകള്‍ ലംഘിച്ചുവെന്നും ഇസ്രായില്‍ ആരോപിച്ചു. വടക്കന്‍ ഗാസ മുനമ്പില്‍ സ്ഫോടനങ്ങളും വെടിവെപ്പും ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
യുദ്ധം തുടരണമെന്നത് ഇസ്രായിലിന്റെ ആഗ്രഹമാണ്. അവര്‍ ഇക്കാര്യം ദീര്‍ഘകാലമായി വാദിച്ചുവരികയാണ്. സൈന്യത്തിന്റെ ജനറല്‍ തന്നെ ഇക്കാര്യം പറയുകയുണ്ടായി. യുദ്ധം തുടരണമെന്നാണ് സൈന്യം ആഗ്രഹിക്കുന്നതെന്ന് അവര്‍ പറഞ്ഞു. യുദ്ധം അവസാനിച്ചുവെന്ന് അവരോട് പറഞ്ഞിട്ടില്ല. തടസ്സങ്ങളൊന്നുമില്ലാതെ, കഴിയുന്നത്ര വേഗം അത് തുടരാനാണ് അവര്‍ ഇഷ്ടപ്പെടുന്നത്.
ഒക്ടോബര്‍ 7ലെ ആക്രമണത്തെ ശക്തമായ സായുധ പ്രതികരണത്തോടെ പിന്തുടരാനുള്ള തീരുമാനം മുതല്‍, പ്രതിരോധ മന്ത്രി യോവ് ഗാലന്റാണ് ഏറ്റവും ആക്രമണാത്മകമായി സൈനിക പരിഹാരത്തിനായി വാദിക്കുന്നത്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതിസന്ധി ഘട്ടത്തിലുടനീളം കര്‍ക്കശക്കാരനായി. നാവിക കമാന്‍ഡോയായി തന്റെ കരിയര്‍ ആരംഭിക്കുകയും 2010 ല്‍ ഗാസയിലെ ഇസ്രായില്‍ അധിനിവേശത്തിന് നേതൃത്വം നല്‍കുകയും ചെയ്ത ഒരു സജീവ ജനറല്‍ ആയിരുന്നു ഗാലന്റ്. ആക്രമണമുണ്ടായാല്‍ ഇസ്രായില്‍ ലെബനനെ ശിലായുഗത്തിലേക്ക് തിരിച്ചയക്കുമെന്ന് ഈ വര്‍ഷം ആദ്യം ഹിസ്ബുള്ളക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഗാസക്കെതിരായ യുദ്ധത്തിന്റെ തുടക്കത്തില്‍ അദ്ദേഹം ഇസ്രായിലിന്റെ ശത്രുക്കളെ 'മനുഷ്യ മൃഗങ്ങള്‍' എന്ന് വിശേഷിപ്പിച്ചു. ഗാലന്റ് പറയുന്ന കാര്യങ്ങള്‍ ഔദ്യോഗിക നയത്തെ പ്രതിഫലിപ്പിക്കുന്നു എന്നതില്‍ ഉന്നത ജനറല്‍മാര്‍ മുതല്‍ അവസാനത്തെ റിസര്‍വിംഗ് അംഗങ്ങള്‍ വരെയുള്ള സൈനികര്‍ക്ക് സംശയമില്ല.
ആദ്യ നാല് ദിവസത്തെ ഇടവേളയുടെ അവസാന ദിവസമായ തിങ്കളാഴ്ച, അതിന്റെ ആദ്യ വിപുലീകരണത്തിന്റെ പ്രഖ്യാപനത്തിന് മുമ്പായി അദ്ദേഹം തന്റെ ആഗ്രഹങ്ങളും ഉദ്ദേശ്യങ്ങളും വ്യക്തമാക്കി. വെടിനിര്‍ത്തല്‍ കൂടുതല്‍ കാലം നിലനില്‍ക്കില്ലെന്ന് ഗാലന്റ് പറഞ്ഞു. ഞങ്ങള്‍ യുദ്ധത്തിലേക്ക് മടങ്ങുമ്പോള്‍, ഞങ്ങള്‍ അതേ ശക്തിയും അതിലേറെയും പ്രയോഗിക്കും, ഞങ്ങള്‍ ഗാസയിലുടനീളം പോരാടും.
തന്റെ രാഷ്ട്രീയ നിലനില്‍പ്പ് സുരക്ഷിതമാക്കാന്‍ കൂടുതല്‍ ശ്രമിക്കുന്ന, പ്രശ്നബാധിതനും സംഘര്ഷഭരിതനുമായ പ്രധാനമന്ത്രിയേക്കാള്‍ കൃത്യമായി ഗാസയെക്കുറിച്ചുള്ള ഇസ്രായില്‍ മന്ത്രിസഭയുടെ നയത്തെ ഗാലന്റ് പ്രതിനിധീകരിക്കുന്നുവെന്ന് അനുമാനിക്കാം. ഗാലന്റ് യുദ്ധം തുടരാന്‍ ആഗ്രഹിക്കുന്നു, കാരണം യുദ്ധം എത്രയും വേഗം പുനരാരംഭിക്കുമ്പോള്‍ സൈന്യത്തിന് കൂടുതല്‍ വിജയിക്കാന്‍ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പക്ഷേ, അദ്ദേഹത്തിന്റെ മനസ്സില്‍ മറ്റ് കാര്യങ്ങള്‍ ഉണ്ടായിരിക്കാം: യുദ്ധസമയത്ത് ദേശീയ നേതൃത്വത്തെ ചോദ്യം ചെയ്യാത്ത ഇസ്രായിലി രാഷ്ട്രീയ പാരമ്പര്യം ഉണ്ടായിരുന്നിട്ടും, നെതന്യാഹുവിനെ രാഷ്ട്രീയ എതിരാളികള്‍ മാത്രമല്ല, അദ്ദേഹത്തിന്റെ മുന്‍ കൂട്ടാളികളും കൂടുതല്‍ വിമര്‍ശിക്കുന്നു.
തന്റെ കുപ്രസിദ്ധമായ രാഷ്ട്രീയ ചാതുര്യം ഉണ്ടായിരുന്നിട്ടും, ഒക്ടോബര്‍ 7 ലെ ഇന്റലിജന്‍സ് അപമാനവും സുരക്ഷാ ദുരന്തവും തടയുന്നതില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം നെതന്യാഹുവിന് നേരിടേണ്ടിവരുമെന്ന് ഇപ്പോള്‍ വ്യക്തമാണ്. അത് രാജ്യത്തിന് ദോഷം ചെയ്യുമെന്ന് മുന്നറിയിപ്പ്. യുദ്ധം അവസാനിച്ചാലുടന്‍ ഇസ്രായില്‍ നെതന്യാഹുവിനെ ഒഴിവാക്കും എന്നാണ് ചുവരെഴുത്ത്. അതു തന്നെയാണ് യുദ്ധം നിലക്കരുത് എന്ന് അവര്‍ കഠിനമായി ആഗ്രഹിക്കുന്നതിന്റെ പിന്നിലും.