ദുബായ്- ഗാസയില്‍ ഇസ്രായില്‍-ഹമാസ് വെടിനിര്‍ത്തലിനായി വീണ്ടും ശ്രമങ്ങള്‍ ആരംഭിച്ചതിനു പിന്നാലെ ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനിയും ഇസ്രായില്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗും ദുബായില്‍ കൂടിക്കാഴ്ച നടത്തി. ഖത്തര്‍ ഇടപെട്ട് ഗാസയില്‍ സാധ്യമാക്കിയ വെടിനിര്‍ത്തല്‍
ഏഴ് ദിവസം ഗാസയില്‍ ആക്രമണത്തിന് ഇടവേള നല്‍കിയെങ്കിലും ഇസ്രായില്‍ ആക്രമണം പുനരാരംഭിച്ചിരിക്കയാണ്.
ദുബായില്‍ യു.എന്‍ കാലാവസ്ഥാ ഉച്ചകോടിക്കിടെയാണ് പ്രസിഡന്റ് ഐസക് ഹെര്‍സോഗും ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനിയും തമ്മില്‍ കണ്ടത്. ഖത്തര്‍ അമീര്‍ ഇസ്രായില്‍ പ്രസിഡന്റിനോടൊപ്പമുള്ള അപൂര്‍ ഫോട്ടോ പുറത്തുവിട്ടെങ്കിലും ഇസ്രായില്‍ പ്രസിഡന്റിന്റെ ഓഫീസ് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.
ഇസ്രായിലും ഖത്തറും തമ്മില്‍ നയതന്ത്ര ബന്ധമില്ലെങ്കിലും ഗാസയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കുന്നതിന് ഖത്തറാണ് മുഖ്യ മാധ്യസ്ഥം വഹിച്ചത്. ഹമാസുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം
81 ഇസ്രായിലികളും 23 തായ് പൗരന്മാരും ഒരു ഫിലിപ്പിനോയും ഉള്‍പ്പെടെ 105 ബന്ദികളെയാണ് ഹമാസ് വിട്ടയച്ചത്. 137 ബന്ദികള്‍ ഗാസയില്‍ അവശേഷിക്കുന്നുണ്ടെന്നാണ് കരുതുന്നത്