കൊച്ചി- ത്രസിപ്പിക്കുന്ന സംഗീതവുമായി കൊച്ചിയുടെ ഹൃദയംകവരാന്‍ അകം ബാന്‍ഡ് എത്തുന്നു. യുവഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന ബാന്‍ഡ് ആണ് അകം. ജനുവരി 13ന് കൊച്ചിയിലെ ക്രൗണ്‍ പ്ലാസയില്‍ അകം ബാന്‍ഡിന്റെ എക്‌സ്‌ക്ലൂസീവ് മ്യൂസിക് ഇവന്റ് 'ബ്രൂ ഡേറ്റ് വിത്ത് അകം' അരങ്ങേറും.
വൈബ്രന്റ് അസോസിയേറ്റ്‌സ് നിര്‍മ്മിക്കുന്ന പ്രോഗ്രാം കൊച്ചിക്ക് തീര്‍ത്തും പുതു അനുഭവമായിരിക്കും നല്‍കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. പരിപാടിയുടെ ടിക്കറ്റുകള്‍ പേടിഎം ഇന്‍സൈഡര്‍ ആപ്പില്‍ ലഭ്യമാണ്.