Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എന്നെ ഹിന്ദി നടനാക്കുമെന്ന് പറഞ്ഞ മമ്മുക്കാ എനിക്ക് കിട്ടേണ്ട റോള്‍ തട്ടിത്തെറിപ്പിച്ചു, എന്തിനെന്ന് എനിക്കറിയില്ല - നടന്‍ മുകേഷ്

സിനിമയില്‍ തനിക്ക് കിട്ടേണ്ട ഒരു റോള്‍ മമ്മുട്ടി തട്ടിത്തെറിപ്പിച്ചതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് നടന്‍ മുകേഷ്. തന്റെ യൂട്യൂബ് ചാനലായ മുകേഷ് സ്പീക്കിംഗിലൂടെയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം മുകേഷ് പറഞ്ഞത്. ടി.ദോമോദരന്‍ തിരക്കഥയെഴുതി ഐ വി ശശി സംവിധാനം ചെയ്ത അടിമകള്‍ ഉടമകള്‍ എന്ന സിനിമയിലെ നായകനോളം പോന്ന ഒരു മുഴുനീള റോളാണ് തന്നില്‍ നിന്ന് മമ്മുക്ക തട്ടിത്തെറിപ്പിച്ചതെന്ന് മുകേഷ് പറയുന്നു. ഈ ചിത്രത്തില്‍ നായകന്‍ മമ്മുട്ടിയാണ്. നായകനോട് കിടപിടിക്കുന്ന, നായകനെ അടിക്കുകയും മറ്റും ചെയ്യുന്ന ഒരു മുഴുനീള കഥാപാത്രമുണ്ടായിരുന്നു. ആ റോളില്‍ അഭിനയിക്കാന്‍ തന്നെയാണ് കണ്ടുവെച്ചിരുന്നതെന്ന് ഐ വി ശശിയും തിരക്കഥാകൃത്ത് ദാമോദരന്‍ മാഷും പറഞ്ഞിരുന്നുവെന്നും മമ്മുട്ടിക്ക് കഥ പറഞ്ഞു കൊടുക്കുമ്പോള്‍ തന്നെയും ക്ഷണിച്ചിരുന്നുവെന്നും മുകേഷ് പറയുന്നു. കഥ കേട്ട മമ്മുട്ടി ആരാണ് ഈ മുഴുനീള റോളില്‍ അഭിനയിക്കുന്നതെന്ന് ചോദിച്ചു. മുകേഷാണ് അഭിനയിക്കുന്നതെന്ന് ഐ വി ശശിയും ദാമോദരന്‍മാഷും പറഞ്ഞപ്പോള്‍ അത് ശരിയാകില്ലെന്നും ഈ മെല്ലിച്ച മുകേഷ് സിനിമയില്‍ എന്നെ തല്ലാനും മറ്റും വന്നാല്‍ അത് ശരിയാകില്ലെന്നും അവരോട് പറയുകയും എന്നെ മാറ്റാന്‍ ആവശ്യപ്പെടുകയുമായിരുന്നു. അങ്ങനെയാണ് ആ റോള്‍ രതീഷിന് ലഭിച്ചതെന്നും മുകേഷ് പറയുന്നു.
മോഹന്‍ലാലിനൊപ്പവും മമ്മൂട്ടിക്കൊപ്പവും നിരവധി വേഷങ്ങള്‍ മുകേഷ് ചെയ്തിട്ടുണ്ട്.  രണ്ടുപേരുടെയും കൂടെ അഭിനയിക്കുമ്പോള്‍ ഉള്ള വ്യത്യാസങ്ങളും സെറ്റിലെ വിശേഷങ്ങളും യൂട്യൂബില്‍ മുകേഷ് പങ്കുവെയ്ക്കുന്നുണ്ട്. മോഹന്‍ലാലിന്റെ കൂടെയാകുമ്പോള്‍ സെറ്റില്‍ വലിയ രീതിയിലുള്ള ഭക്ഷണമാണെന്നാണ് മുകേഷ് പറയുന്നത്, അതുകൊണ്ട് തന്നെ പെട്ടെന്ന് ശരീര ഭാരം കൂടുമെന്നും പറയുന്നു. കൂടാതെ മമ്മൂട്ടിയുടെ കൂടെയാകുമ്പോള്‍ ഭക്ഷണത്തിലും മറ്റും കൃത്യമായ നിയന്ത്രണവും മറ്റും വരുമെന്നാണ് മുകേഷ് പറയുന്നത്. മോഹന്‍ലാലിന്റെ കൂടെ നില്‍ക്കുമ്പോള്‍ അവിടെ ഭയങ്കര ഭക്ഷണമാണ്. പുള്ളി പല സ്ഥലങ്ങളില്‍ നിന്നും കഴിക്കാനുള്ള സാധനങ്ങള്‍ വാങ്ങി കൊണ്ടുവരും. ബിരിയാണികളും ചിക്കന്‍ കറിയുമൊക്കെയാകും അത്. അങ്ങനെ ഏകദേശം പത്തിരുപത് ദിവസം കൊണ്ട് ഞാന്‍ ഒരു നാലഞ്ചു കിലോയൊക്കെ കൂടും. മറ്റുള്ളവര്‍ക്ക് ഞാന്‍ അത്രയും ഭാരം കൂടിയത് മനസിലാകില്ലെങ്കിലും എനിക്ക് മനസിലാകുമായിരുന്നു.
ഞാന്‍ ചെറുതായി തടിച്ച് കവിളൊക്കെ ചാടിയിട്ടുണ്ടാകും. അങ്ങനെയുള്ള സാഹചര്യത്തിലാണ് ഞാന്‍ ഒരിക്കല്‍ മോഹന്‍ലാലിന്റെ കൂടെയുള്ള സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാനായി  പോകുന്നത്.അവിടെ ചെന്ന് കഴിഞ്ഞാല്‍ മമ്മൂട്ടിയുടെ പരിശോധനയുണ്ടായിരുന്നു. 'കൊണ്ട് കളഞ്ഞല്ലോടെ, അവന്റെ കൂടെ കൂടിയപ്പോഴേ അവന്‍ നിന്റെ ഫിഗര്‍ മാറ്റുമെന്ന് എനിക്ക് അറിയാമായിരുന്നു. അത്ര മാറ്റമൊന്നും വന്നിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ 'നിനക്കെന്തറിയാം, എനിക്കറിയാലോ. നിന്റെ ഫിഗറ് മാറി. ഇതൊക്കെ ഫാറ്റാണ്. ആ മോഹന്‍ലാലിന് അതൊന്നും മനസിലാവില്ല,' എന്നാണ് മമ്മൂട്ടി പറഞ്ഞത്. പിന്നെ എന്നോട് അവിടെ എത്ര ദിവസമുണ്ടാകുമെന്ന് ചോദിച്ചു. പത്തിരുപത്തിയഞ്ചു ദിവസം ഉണ്ടാകുമെന്ന് പറഞ്ഞപ്പോള്‍ ഇരുപത്തിയഞ്ചു ദിവസം ഉണ്ടല്ലോ. അപ്പോഴേക്കും നിന്നെ ഹിന്ദി നടനാക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞെന്നും മുകേഷ് വീഡിയോയില്‍ വ്യക്തമാക്കുന്നു.

 

 

Latest News