1921, മലബാർ സമരം: അബുദാബിയില്‍ പുസ്തക ചർച്ച സംഘടിപ്പിച്ചു

അബുദാബി- ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ സംഘടിപ്പിച്ച ലിറ്റററി ഫെസ്റ്റിവലിൻ്റെ ഭാഗമായി  പുസ്തക ചർച്ച സംഘടിപ്പിച്ചു. ആറ്‌ വാള്യങ്ങളിലായി യുവത പ്രസിദ്ധീകരിച്ച 1921- മലബാർ സമരം എന്ന  ചരിത്ര ഗ്രന്ഥപരമ്പരയെ അടിസ്ഥാനമാക്കിയായിരുന്നു ചർച്ച സംഘടിപ്പിച്ചത്. മലബാർ സമരം ഒരു നൂറ്റാണ്ട് പിന്നിട്ട ഘട്ടത്തിൽ അതിൻ്റെ രാഷ്ട്രീയവും സാംസ്കാരികവും ചരിത്രപരവുമായ ഭിന്ന വായനകളെ സൂക്ഷ്മമായി ഈ ഗ്രന്ഥം അപഗ്രഥിച്ചിട്ടുണ്ടെന്ന് പാനൽ ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഹൈദർ ബിൻ മൊയ്തു ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ, ഇംതിയാസ് ഐ.സി.സി., അസൈനാർ അൻസാരി യു.എ.ഇ ഇസ്ലാഹി സെൻ്റർ, എൻ.പി.അബ്ദുനാസർ യുവത ബുക്ക് ഹൗസ്, അഷ്കർ നിലമ്പൂർ ഇന്ത്യൻ ഇസ്ലാഹി സെൻ്റർ എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ജാഫർ വയനാട് മോഡറേറ്ററായിരുന്നു.

Tags

Latest News