Sorry, you need to enable JavaScript to visit this website.

ഇത്രേയുള്ളൂ കാര്യം, അഞ്ച് വർഷം കേസ് നടത്തി മോചിതരായ ദമ്പതികള്‍ വീണ്ടും ഒന്നിച്ചു, വിവാഹിതരായി

ഗാസിയാബാദ്- കോടതികളില്‍ കേസ് നടത്തി വിവാഹ മോചിതരായ ദമ്പതികള്‍ ഭര്‍ത്താവിന് ഹൃദായഘാതമുണ്ടായതോടെ വീണ്ടും വിവാഹിതരായി.2018ല്‍ വിവാഹമോചിതരായ ഗാസിയാബാദിലെ കൗശാമ്പി സ്വദേശികളായ ദമ്പതികളാണ് വീണ്ടും വിവാഹിതരായത്. ഗാസിയാബാദിലെ കുടുംബ കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നിങ്ങനെ മൂന്ന് കോടതികളിലായാണ് ഇവരുടെ വിവാഹമോചന കേസ് നടന്നത്.
ഭര്‍ത്താവ് ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായതോടെ ഇവര്‍ വീണ്ടും അനുരഞ്ജനത്തിലായി. വിനയ് ജയ്‌സ്വാളും പൂജ ചൗധരിയും 2012 ലാണ് വിവാഹിതരായിരുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ അവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തു.
കാര്യങ്ങള്‍ വഷളായതോടെ ഇരുവരും വിവാഹമോചനത്തിന് അപേക്ഷിക്കാന്‍ തീരുമാനിച്ചു. അഞ്ച് വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ 2018ല്‍ വിനയും പൂജയും വേര്‍പിരിഞ്ഞു.
വിനയിന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ഓാഗസ്റ്റില്‍ ബൈപാസ് ശസ്ത്രക്രിയ നടത്തി. ഇതേ തുടര്‍ന്ന് ഇരുവരും ഒരുമിച്ച് സമയം ചിലവഴിച്ചതോടെ വീണ്ടും പ്രണയം ഉടലെടുക്കുകയും അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
ശസ്ത്രക്രിയയെക്കുറിച്ചുള്ള വാര്‍ത്ത കേട്ട പൂജ മുന്‍ ഭര്‍ത്താവിന്റെ കാര്യങ്ങളറിയാനായി കാണാന്‍ നേരെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു.  
കഴിഞ്ഞതെല്ലാം മറന്ന് കഴിഞ്ഞ ദിവസം ഇരുവരും വീട്ടുകാരുടെ സാന്നിധ്യത്തില്‍ വീണ്ടും വിവാഹിതരായി.
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡില്‍ (സെയില്‍) അസിസ്റ്റന്റ് മാനേജരായാണ് വിനയ് ജയ്‌സ്വാള്‍  ജോലി ചെയ്യുന്നത്. പട്‌ന നിവാസിയായ പൂജ ചൗധരി അധ്യാപികയാണ്. ഗാസിയാബാദ് കവി നഗറിലെ ആര്യസമാജ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍

ഈ വാർത്ത കൂടി വായിക്കുക

VIDEO ബന്ദികള്‍ ഹമാസ് പോരാളികളോട് പുഞ്ചിരിക്കുന്നതും കൈവീശുന്നതും ദഹിക്കാതെ ഇസ്രായില്‍

Latest News