VIDEO ബന്ദികള്‍ ഹമാസ് പോരാളികളോട് പുഞ്ചിരിക്കുന്നതും കൈവീശുന്നതും ദഹിക്കാതെ ഇസ്രായില്‍

ടെല്‍അവീവ്- ഗാസയില്‍നിന്ന് വിട്ടയക്കുന്ന ഇസ്രായില്‍ ബന്ദികള്‍ ഹമാസ് പോരാളികളോട് കൈവീശി യാത്രയാകുന്ന വീഡിയോകള്‍ക്കെതിരെ ഇസ്രായിലില്‍ വ്യാപക പ്രചാരണം. ഒക്ടോബര്‍ ഏഴുമുതല്‍ ഹാമാസും മറ്റു ഫലസ്തീന്‍ പോരാട്ട ഗ്രൂപ്പുകളും ബന്ദികളാക്കിയവര്‍ പോരാളികളോട് പുഞ്ചരിച്ചും അവരെ അഭിവാദ്യം ചെയ്തും വാഹനങ്ങളില്‍ കയറി യാത്രയാകുന്ന വീഡിയോകള്‍ ഇസ്രായിലിലടക്കം ലോകത്തെമ്പാടും പ്രചരിച്ചതോടെയാണ് ബദല്‍ പ്രചാരണം ഊര്‍ജിതമാക്കിയത്.
വിട്ടയക്കുന്നവര്‍ കാണിക്കുന്ന ആംഗ്യങ്ങള്‍ അവരെ കൊണ്ട് ഹമാസ് നിര്‍ബന്ധിച്ച് ചെയ്യിക്കുന്നതാണെന്നാണ് ചില വീഡിയോകള്‍ സഹിതം ആരോപിക്കുന്നത്. അതേസമയം, മോചിതരായി ഇസ്രായിലില്‍ എത്തിയവര്‍ക്ക് മാധ്യമങ്ങള്‍ക്കുമുമ്പാകെ നടത്തുന്ന വെളിപ്പെടുത്തലുകള്‍ ഇസ്രായില്‍ പ്രചാരണത്തിന് തിരിച്ചടിയാകുന്നു.
പോരാളികളുടെ തടവിലായിരുന്നപ്പോള്‍ ഒരു വിധത്തിലുള്ള പ്രയാസങ്ങളുമുണ്ടായില്ലെന്നും അവര്‍ ഭയപ്പെടുത്തിയില്ലെന്നുമാണ് പലരും മാധ്യമങ്ങള്‍ക്കു മുമ്പാകെ പറഞ്ഞു. ഗാസയിലെ ഹമാസ് നേതാവ് യഹ്‌യ സിന്‍വര്‍ നേരിട്ട് സന്ദര്‍ശിക്കാനെത്തിയെന്നും ആശ്വസിപ്പിച്ചുവന്നും കഴിഞ്ഞ ദിവസം മോചിതരായ ബന്ദികളിലൊരാള്‍ വെളിപ്പെടുത്തിയത് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്ത്. ഇസ്രായില്‍ പട്ടാളം പിടികൂടാനാകുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച നേതാവ് യഹ് യ സിന്‍വര്‍. ഗാസ തുരങ്കത്തില്‍ പാര്‍പ്പിച്ച തടവുകാരെ സിന്‍വര്‍ സന്ദര്‍ശിച്ച കാര്യ ഇസ്രായില്‍ സൈന്യം സ്ഥരീകരിക്കുകയും ചെയ്തു.
 

 

Latest News