ജിദ്ദ- ഇന്ത്യൻ ഇസ്‍ലാഹി സെന്റർ നടത്തിവരാറുള്ള ശൈഖുൽ ഇസ്‍ലാം ഇബ്‌നു തീമിയ സ്‌പോർട്‌സ് ഈ വർഷം ഡിസംബർ ഒന്നിന് ഖറിയത് മിർസാലിലെ സഫ്‍വ ഇസ്തിറാഹയിൽ നടക്കും. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പരിപാടി.
മുഖ്യ രക്ഷാധികാരിയായി അബ്ബാസ് ചെമ്പനെയും, രക്ഷാധികാരികളായി നൂരിഷാ വള്ളിക്കുന്ന്, നിഷാദ് നിലമ്പൂർ, എന്നിവരെയും ചെയർമാനായി അബ്ദുറസാഖ് റിഹേലി, ജനറൽ കൺവീനർ ശിഹാബ് എടക്കര എന്നിവരെ തെരഞ്ഞെടുത്തു. ഓർഗനൈസിംഗ് കൺവീനർ മുസ്തഫ ദേവർഷോല, കൺവീനർ ഷാഫി ആലപ്പുഴ, നൗഫൽ കരുവാരക്കുണ്ട്, അമീൻ പരപ്പനങ്ങാടി എന്നിവരെയും തെരഞ്ഞെടുത്തു.
പരിപാടിയുടെ വരവ് ചെലവ് കണക്കുകൾ അഷ്‌റഫ് കാലിക്കറ്റ്, അഷ്‌റഫ് ആനക്കയം, സലീം കൂട്ടിലങ്ങാടി, നയീം മോങ്ങം, സിയാദ് തിരൂരങ്ങാടി എന്നിവരെ ചുമതലപ്പെടുത്തി. ജേതാക്കൾക്ക് വേണ്ടിയുള്ള സമ്മാനങ്ങൾ ശേഖരണവും വിതരണവും ഫജറുൽ ഹഖ് പുലരി, നജീബ് കാരാട്ട് എന്നിവരെ ചുമതലപ്പെടുത്തി.
ഓഫീസ്: ശരീഫ് ദേവർശോല, തുഫൈൽ കരുവാരക്കുണ്ട്, കുഞ്ഞായീൻ, ഇബ്രാഹിം സ്വലാഹി, അനസ് ചുങ്കത്തറ, ഷാഫി ആലുവ. ഭക്ഷണം: മുഹമ്മദ്കുട്ടി നാട്ടുകൽ, അബ്ദുൽ ഹമീദ് ഏലംകുളം, അൻഷാദ്, സുബൈർ ചെറുകോട്, ഉസ്മാൻ ചാലിലകത്ത്. ട്രാൻസ്‌പോർട്ടേഷൻ: ഷഫീഖ് കുട്ടീരി,
റഫീഖ് പോയിൽതോടി. സെന്ററിൽ നിന്ന് രാവിലെ 8 മുതൽ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ട്രാൻസ്‌പോർട്ടേഷൻ സൗകര്യം ഉണ്ടായിരിക്കും. വളണ്ടിയർ: ഫജ്‌റുൽ ഹഖ് പുലരി, ഹബീബ് കാഞ്ഞിരാല എന്നിവർക്ക് പുറമെ സ്ത്രീകളുടെ ഭാഗം നിയന്ത്രിക്കുന്നതിനായി ഷറഫീന, റാലിയ ഹസീന, ബുഷ്‌റ, സലീമ, ഷാഹിദ, ഷബ്‌ന, സൈഫുന്നീസ, ഷമീമ, സഫ എന്നിവരെ ചുമതലപ്പെടുത്തി. പബ്ലിസിറ്റി: കൺവീനർ ആയി മുഹിയുദ്ദീൻ താപ്പി തിരൂരങ്ങാടി അസിസ്റ്റന്റ് നജീബ് കാരാട്ട്, സിയാദ് തിരൂരങ്ങാടി, ഫിറോസ് കൊയിലാണ്ടി, ആഷിക് മഞ്ചേരി.
ഓഡിയോ ആന്റ് വീഡിയോ: നൗഫൽ കരുവാരകുണ്ട്, സാജിദ് മൊറയൂർ, ഹാഷിം, സാലിഹ് കൊളക്കാടൻ, മന്നാൻ തൃശൂർ.
ഐ.ടി: അമീൻ പരപ്പനങ്ങാടി, അബ്ദുറഹിമാൻ വളപുരം, സജീർ, സഹീർ ചെറുകോട്. സ്റ്റേജ് ആന്റ് ഡെക്കറേഷൻ: ഷാഫി ആലപ്പുഴ, ഹാഷിം, സഹീർ ചെറുകോട്. ഇൻവെന്ററി ആന്റ് അസ്സറ്റ് മാനേജ്മെന്റ്: ഷഫീഖ് കുട്ടീരി, നജീബ് കാരാട്ട്. ഫസ്റ്റ് എയ്ഡ്: സുബൈർ പന്നിപ്പാറ, അൽത്താഫ് മമ്പാട് അൻഷദ് ഇബ്രാഹീം.
പരിപാടിയിലെ ഇനങ്ങൾ: മാർച്ച് ഫാസ്റ്റ്, ഫുട്‌ബോൾ (ജൂനിയർ, സീനിയർ), ഓട്ടം 100 മീറ്റർ (ജൂനിയർ), ഓട്ടം 200 മീറ്റർ (സീനിയർ), ബോൾ പാസിംഗ് (സീനിയർ), ഓട്ടം 400 മീറ്റർ റിലെ (ജൂനി യർ, സീനിയർ), ബോൾ ഗാതറിംഗ് (ജൂനിയർ), സാക്ക് റൈസ് (ജൂനിയർ, സീനിയർ), ലെമൺ സ്പൂൺ (ജൂനിയർ), ബലൂൺ ബേസ്റ്റിംഗ് (ജൂനിയർ), കബഡി, ഓട്ടം 1500 മീറ്റർ (സീനിയർ), കമ്പവലി. കൂടാതെ പുറത്തു നിന്നുള്ള രക്ഷിതാക്കൾക്കും ബാച്ചിലേഴ്‌സിനും ഓട്ടമത്സരവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.