Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദേവ് മോഹൻ, ഇന്ദ്രൻസ്... പുള്ളി' ഡിസംബർ ഒന്നിന്

കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി. രഘുനാഥൻ നിർമിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രം 'പുള്ളി' ഡിസംബർ ഒന്നിന് തിയേറ്ററുകളിലെത്തും.
ദേവ് മോഹൻ നായകനാകുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, മീനാക്ഷി, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, വിജയകുമാർ, വെട്ടുകിളി പ്രകാശ്, രാജേഷ് ശർമ്മ, സെന്തിൽ, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രതാപൻ, അബിൻ, ബിനോ, ഉണ്ണിരാജ്, ഇന്ദ്രജിത് ജഗൻ, ടീന ഭാട്ടിയ, ഭാനുമതി തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും അഭിനയിക്കുന്നു.ഗാനങ്ങളും പശ്ചാത്തല സംഗീതവും ബിജിബാൽ. ഛായാഗ്രഹണം ബിനു കുര്യൻ. ദീപു ജോസഫാണ് എഡിറ്റിംഗ്.
കോ പ്രൊഡ്യൂസർ ലേഖ ഭാട്ടിയ, ത്രിൽസ് വിക്കി മാസ്റ്റർ, കലാസംവിധാനം പ്രശാന്ത് മാധവ്. വസ്ത്രാലങ്കാരം അരുൺ മനോഹർ. 
മേക്കപ് അമൽ ചന്ദ്രൻ. പ്രൊഡക്ഷൻ കൺട്രോളർ ബിജു കെ. തോമസ്. ട്രെയിലർ, ടീസർ, സ്‌പെഷ്യൽ ട്രാക്‌സ് മനുഷ്യർ. അസോസിയേറ്റ് ഡയറക്ടർ എബ്രഹാം സൈമൺ. പി.ആർ.ഒ എ.എസ്.ദിനേശ്, ആതിര ദിൽജിത്ത്.

Latest News