ഡ്രൈവിംഗ് ടെസ്റ്റിനിടെ മൊബൈല്‍ ഫോണിലൂടെ നിര്‍ദ്ദേശം, ഡ്രൈവിംഗ് സ്‌കൂളിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി - ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ ആള്‍ക്ക് മൊബൈല്‍ ഫോണിലൂടെ നിര്‍ദ്ദേശം നല്‍കിയ ഡ്രൈവിംഗ് സ്‌കൂളിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഏലൂര്‍ ഉദ്യോഗ മണ്ഡല്‍ ഡ്രൈവിംഗ് സ്‌കൂളിനെതിരെയാണ് ആര്‍ ടി ഒ നടപടിയെടുത്തത്. നേരത്തെ ആലുവയില്‍ സമാന കേസില്‍ സൈബര്‍ പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന റോഡ് ടെസ്റ്റിനിടെയായിരുന്നു സംഭവം. മൊബൈല്‍ ഫോണിലൂടെ വിദ്യാര്‍ത്ഥിക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഡ്രൈവിംഗ് സ്‌കൂളിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്.

 

Latest News