നവകേരള സദസ്സിനും ബസ്സിനും ബോംബ് ഭീഷണി

തിരുവനന്തപുരം- നവകേരള സദസിലും മന്ത്രിമാര്‍ സഞ്ചരിക്കുന്ന ബസ്സിലും ബോംബ് വെക്കുമെന്ന് ഭീഷണി. ഗതാഗത മന്ത്രിയുടെ ഓഫീസിലേക്കാണ് ഭീഷണിക്കത്ത് എത്തിയത്.

മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. ഗതാഗത മന്ത്രിയുടെ അസിസ്റ്റന്റ്് പേഴ്സണല്‍ സെക്രട്ടറിയാണ് പോലീസില്‍ പരാതി നല്‍കിയത്. കത്ത് എവിടെ നിന്നാണ് പോസ്റ്റ് ചെയ്തതെന്ന കാര്യം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 

നേരത്തെയും കോഴിക്കോട് നടക്കുന്ന നവ കേരള സദസിനെതിരെ മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിക്കത്ത് ലഭിച്ചിരുന്നു. വയനാട് ജില്ലാ കളക്ടര്‍ക്കാണ് ഭീഷണി കത്ത് കിട്ടിയത്. മുഖ്യമന്ത്രിക്കും നവകേരള സദസിനുമെതിരെ വയനാട് കളക്ടറേറ്റിലേക്കും ഭീഷണിക്കത്ത് ലഭിച്ചിരുന്നു.
 

Latest News