വെസ്റ്റ് ബാങ്കില്‍ ഒക്ടോബര്‍ ഏഴിന് ശേഷം 223 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി യു.എൻ ഏജൻസി

ഗാസ-   അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഒക്ടോബര്‍ ഏഴിന് ശേഷം 215 ഫലസ്തീനികളെ ഇസ്രായില്‍ സൈന്യം വധിച്ചതായി യു.എന്‍ ഏജന്‍സി അറിയിച്ചു. ഇതില്‍ 55 കുട്ടികളും ഉള്‍പ്പെടും. ഇസ്രായിലി കുടിയേറ്റക്കാര്‍ ഒരു കുട്ടിയടക്കം എട്ടു പേരെ കൊലപ്പെടുത്തിയതായും ഏജന്‍സി അറിയിച്ചു.

കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് തയാറാണെങ്കില്‍ വെടിനിര്‍ത്തല്‍ നീട്ടാമെന്ന് ഇസ്രായില്‍. തീരുമാനിക്കേണ്ടത് ഹമാസാണ്. അതേസമയം, നാലു ദിവസത്തെ വെടിനിര്‍ത്തല്‍ തുടരുന്നതിന് ഈജിപ്തും ഖത്തറും അമേരിക്കയും സമ്മര്‍ദം ചെലുത്തുന്നുണ്ട്.

 

Latest News