മസ്‌കത്ത്-തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് ഒമാനില്‍ 25 പ്രവാസികള്‍ പിടിയിലായി. മസ്‌കത്ത് ഗവര്‍ണറേറ്റിലാണ് നിയമലംഘകരായ 25 പ്രവാസികളെ അറസ്റ്റ് ചെയ്തതെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടെയുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്നായിരുന്നു തൊഴില്‍ മന്ത്രാലയത്തിന്റെ പരിശോധന. പിടിയിലായവരില്‍ മലയാളികളും ഉള്‍പ്പെടും.
തൊഴില്‍ നിയമങ്ങള്‍ക്ക് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ലേബര്‍ വെല്‍ഫെയര്‍ വിഭാഗം ഉദ്യോഗസ്ഥരുമായി ചേര്‍ന്ന പരിശോധന സംഘടിപ്പിച്ചത്.
മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ഖുറയ്യാത്ത്, അമീറാത്ത് വിലായത്തുകളില്‍ പ്രവാസികള്‍ നടത്തുന്ന അനധികൃത കച്ചവട കേന്ദ്രങ്ങളിലായിരുന്നു പരിശോധന.