Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൂടിയ ഉൽപാദനവും കുറഞ്ഞ ഡിമാന്റും; പ്രകൃതി വാതക വില സമ്മർദ്ദത്തിൽ

റിക്കാർഡ് ഉൽപാദനവും വ്യാവസായികവും അല്ലാത്തതുമായ ഡിമാന്റിന്റെ കുറവും കാരണം പ്രകൃതി വാതക വില സമ്മർദ്ദം നേരിടുകയാണ്. മുഖ്യ വിപണന കേന്ദ്രമായ ന്യൂയോർക്ക് മെറ്റീരിയൽ എക്‌സ്‌ചേഞ്ചിൽ (നയ്‌മെക്‌സ്)  ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് രേഖപ്പെടുത്തിയത്. വർഷത്തിലുടനീളം വില ഒരു യൂണിറ്റിന് (എംഎംബിടിയു) രണ്ടു ഡോളറിനും 3.6 ഡോളറിനും ഇടയിലായിരുന്നു. ആഭ്യന്തര സൂചികകളിലും യൂറോപ്യൻ വിപണികളിലും സമാനമായ വിലത്തകർച്ചയാണ് അനുഭവപ്പെട്ടത്. സപ്‌ളൈ ഡിമാന്റ് ബലതന്ത്രത്തിന്റെ സങ്കീർണ്ണമായ പരസ്പര പ്രവർത്തനം ഇന്ധന വിലയെ ബാധിച്ചു. പ്രകൃതി വാതകത്തിന്റെ ഏറ്റവും വലിയ ഉൽപാദകരാണ് യുഎസ്എ. അവിടെ നിന്നുള്ള ഉൽപാദനം ഓരോ വർഷവും കൂടി വരുന്നു. അഞ്ചു വർഷ ശരാശരിയേക്കാൾ കൂടുതലാണ് ഇപ്പോൾ യുഎസിൽ നിന്നുള്ള ഉൽപാദനം. 2022ൽ യുഎസിലെ വാതക ഉൽപാദനം കൂടുതലായിരുന്നു. ഈ വർഷം 3.6 ശതമാനം വർധിച്ച് പ്രതിദിനം എക്കാലത്തേയും വലിയ റിക്കാർഡായ  94.7 ക്യുബിക് അടിയിൽ എത്തി.
പ്രകൃതി വാതക വിലയിൽ സീസണനുസരിച്ച് മാറ്റങ്ങളുണ്ടാകാറുണ്ട്.  വിലയിൽ കൂടിയ തോതിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകുന്നതിനാൽ സംഭരണവും ഉപയോഗവും സീസണനുസരിച്ച സ്ഥിരമായ മാറ്റങ്ങൾ കാണിക്കുന്നു. യുഎസ് ചരക്കു പട്ടികയിൽ പ്രകൃതി വാതകത്തിന്റെ  സ്ഥാനം  ഈ റീഫിൽ സീസണിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ രണ്ടാമത്തെ ഏറ്റവും കൂടിയ നിലയിലാണ്.  
യുഎസിൽ വ്യാപകമായി നല്ല കാലാവസ്ഥ പ്രവചിക്കപ്പെട്ടതും വിലയെ ബാധിച്ചു. ശൈത്യ കാലത്തെ തണുത്ത കാലാവസ്ഥയിൽ  ചൂടു പകരുന്നതിനുള്ള ആവശ്യം പ്രകൃതി വാതക ഡിമാന്റ് കൂട്ടാറുണ്ട്.  യുഎസ് വിപണികൾക്കു പുറമെ  യൂറോപ്യൻ വിപണികളിലും സ്ഥിതി സമാനമാണ്.  യൂറോ മേഖലയിൽ കൂടുതൽ വാതകത്തിന്റെ ആവശ്യം ഇതില്ലാതാക്കിത്തീർത്തു. ആഗോള വിപണിയേയും ഇതു ബാധിച്ചു.  
ഉപഭോഗത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത് പ്രധാന ഉപഭോക്താക്കൾക്കിടയിൽ പോലും ഡിമാന്റ് വർധിക്കുന്നില്ലെന്നാണ്. വർഷത്തിന്റെ ആദ്യ 5 മാസങ്ങളിൽ യൂറോപ്യൻ ഡിമാന്റ് 10 ശതമാനമാണ് ഇടിഞ്ഞത്. ആദ്യ പാദത്തിൽ കുടുംബങ്ങളുടേയും കൊമേഴ്‌സ്യൽ ഉപയോക്താക്കളുടേയും ഉപയോഗം കുറഞ്ഞതും വ്യവസായങ്ങൾ ഉപയോഗത്തിൽ കുറവു വരുത്തിയതുമാണ്  കാരണം. അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ കണക്കുകളനുസരിച്ച്  2022ൽ ഏഷ്യൻ രാജ്യങ്ങളിൽ പ്രകൃതി വാതകത്തിന്റെ ഉപയോഗം 2 ശതമാനം കുറഞ്ഞു. സാമ്പത്തിക പ്രവർത്തനങ്ങൾ മന്ദഗതിയിലായതും ശിശിര കാലത്തിന് വേണ്ടത്ര തണുപ്പില്ലാതിരുന്നതും ദ്രവീകൃത പ്രകൃതി വാതകത്തിന്റെ വില കുത്തനെ ഉയർന്നതും ഇതിനു കാരണമായി പറയാം. പുതിയ സീസണിൽ യുഎസിൽ ഡിമാന്റ് കൂടിയിട്ടുമുണ്ട്.  
എന്നാൽ അന്താരാഷ്ട്ര ഊർജ ഏജൻസി പറയുന്നത് അടുത്ത വർഷം ചൈനയിൽ പ്രകൃതി വാതകത്തിന്റെ ഉപയോഗം 7 ശതമാനം കൂടുമെന്നാണ്.  ശുദ്ധമായ ഊർജത്തിലേക്ക് രാജ്യം മാറുന്നതിനാൽ വരും വർഷങ്ങളിൽ ചൈനയിൽ ഉപയോഗം വർധിക്കുമെന്നാണ് നിഗമനം. ലഭ്യത ഉറപ്പാക്കുന്നതിന് ചൈന ദീർഘ കാല കരാർ ഒപ്പിട്ടിട്ടുള്ളതിനാൽ വരും വർഷങ്ങളിൽ ആഗോള വാതക വിപണിയിൽ ചൈന പ്രധാന പങ്കാളിയായി മാറുകയും ചെയ്യും.
വരും നാളുകളിലും സംഭരണം വർധിക്കുകയും കൂടിയ തോതിൽ ഉൽപാദനം തുടരുകയും ചെയ്യുമെന്നതിനാൽ വില കുറഞ്ഞു തന്നെ നിൽക്കാനാണ് സാധ്യത. എങ്കിലും കാലാവസ്ഥാ പ്രവചനവുമായി ബന്ധപ്പെട്ടാണ് വിലയുടെ ചലനങ്ങൾ അനുഭവപ്പെടുക. ശിശിര കാലം കൂടുതൽ തണുപ്പുള്ളതാകുമെന്ന പ്രവചനം ഉണ്ടായാൽ ചൂടു പിടിപ്പിക്കാനുള്ള ഉപകരണങ്ങൾക്കായി കൂടുതൽ വാതകം ആവശ്യമായി വരും. ഇത് വില വർധനവിനിടയാക്കും. ഡിമാന്റ് കുറയുമെന്ന പ്രവചനവും ഉൽപാദന വർധനയും വിലയുടെ കുതിപ്പിനു തടയിടും.
നയ്‌മെക്‌സിൽ വില ഒരു യൂണിറ്റിന് 3.8 ഡോളറിനും 1.80 ഡോളറിനുമിടയിൽ തന്നെ നില കൊള്ളാനാണ് സാധ്യത. ഇരു ഭാഗത്തേക്കുമുള്ള വർധന ഹ്രസ്വകാല മാറ്റങ്ങൾക്കിടയാക്കും. ആഭ്യന്തര വിപണിയിൽ, എംസിഎക്‌സിൽ വില യൂണിറ്റിന് 270 രൂപയിൽ നിൽപ്പാണ്.

(ജിയോജിത് ഫിനാൻഷ്യൽ സർവീസസിൽ കമ്മോഡിറ്റി മേധാവിയാണ് ലേഖകൻ)

Latest News