മലപ്പുറത്ത് നിക്കാഹിന്റെ പിറ്റേ ദിവസം യുവാവ് അപകടത്തില്‍ മരിച്ചു

മലപ്പുറം- നിക്കാഹ് കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം യുവാവ് വാഹനാപകടത്തില്‍ മരിച്ചു. തൃക്കലങ്ങോട് പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ ആഷിക് (28) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ആനക്കയം ചെക്ക് പോസ്റ്റില്‍ ആഷിക് സഞ്ചരിച്ചിരുന്ന ബൈക്ക് എതിരേ വന്ന ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ആഷിക്കിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ആഷിക്കിനൊപ്പം ബൈക്കിലുമുണ്ടായിരുന്ന മറ്റൊരാള്‍ ഗുരുതര പരിക്കുകളുടെ ആശുപത്രിയില്‍ ചികില്‍സയിലാണ്.
പിതാവ്: അസൈനാര്‍ (ബാപ്പുട്ടി), മാതാവ്: സഫിയ. മൃതദേഹം കുട്ടശ്ശേരി ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.

 

Latest News