ബഹ്‌റൈനില്‍ മലയാളി ഡോക്ടര്‍മാര്‍ മരിച്ച നിലയില്‍ 

ബഹ്‌റൈനിലെ ഫ്‌ളാറ്റില്‍ രണ്ട് മലയാളി ഡോക്ടര്‍മാര്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട റാന്നി എരുമേലി സ്വദേശി ഡോ. ഇബ്രാഹിം രാജ, ഭാര്യാ സഹോദരന്റെ ഭാര്യയും കൊല്ലം സ്വദേശിയുമായ ഡോ ഷാമിലീന സലീയെയുമാണു വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബഹ്‌റൈനിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇരുവരും. ഇവരുടെ മൃതദേഹം സല്‍മാനിയ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുടെ മരണം മലയാളി സമൂഹത്തെ ഞെട്ടിച്ചു. 

Latest News