എം. ഡി. എം. എയുമായി രണ്ടുപേര്‍ പിടിയില്‍

അങ്കമാലി- ഇരുപത്തിയഞ്ച് ഗ്രാം എം. ഡി. എം. എയുമായി രണ്ടു പേരെ പോലീസ് പിടികൂടി. ഞാറയ്ക്കല്‍ വളപ്പില്‍ താമസിയ്ക്കുന്ന മട്ടാഞ്ചേരി ചക്കരയിടുക്ക് കുറുങ്ങാട്ടില്‍ ഫൈസല്‍ (48), ചക്കരയിടുക്ക് കാട്ടൂക്കാരന്‍ കുഞ്ഞുമുഹമ്മദ് (48) എന്നിവരെയാണ് ഡിസ്ട്രിക്ട് ആന്റി നര്‍ക്കോട്ടിക്ക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സും അങ്കമാലി പോലീസും ചേര്‍ന്ന് പിടികൂടിയത്. 

ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അങ്കമാലി ടി. ബി ജംഗ്ഷനിലാണ് ഇവരെ സാഹസികമായി പിടികൂടിയത്. 

കൈ കാണിച്ച് നിര്‍ത്താതിരുന്ന ഇവരെ പിന്തുടര്‍ന്നാണ് പിടികൂടിയത്. ഇരുചക്ര വാഹനത്തില്‍ ബംഗലൂരുവില്‍ നിന്നാണ് ഇവര്‍ രാസലഹരി കൊണ്ടുവന്നത്. കയ്യുറയ്ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലക്ഷങ്ങള്‍ വില വരുന്ന മയക്ക്മരുന്ന് കണ്ടെത്തിയത്. കൊച്ചി സിറ്റിയില്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പ്പനയായിരുന്നു ലക്ഷ്യം.

Latest News