ചെന്നൈ-നടി വനിതാ വിജയകുമാറിനു നേരെ ആക്രമണം. കണ്ണിനു പരിക്കേറ്റ് ചിത്രം നടി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. റിയാലിറ്റി ടിവി ഷോ ആയി ബിഗ് ബോസ് തമിഴിന്റെ സീസണ്‍ ഏഴില്‍ മത്സരാര്‍ത്ഥിയായിരുന്ന പ്രദീപ് ആന്റണിയുടെ അനുയായിയാണ് നടി വനിതാ വിജയ്കുമാറിനെ ആക്രമിച്ചതെന്ന് പറയുന്നു. ഷോയില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് സഹിക്കാന്‍ പറ്റാതായതോടെയാണ് പ്രദീപ് ആന്റണിയെ ഇപ്പോള്‍ തുടരുന്ന് സീസണ്‍ ഏഴില്‍നിന്ന് ുറത്താക്കിയത്.
ഇടത് കണ്ണിന് പരിക്കേറ്റതായി കാണിക്കുന്ന ഫോട്ടോയാണ്വനിതാ വിജയകുമാര്‍ പങ്കുവെച്ചത്.
ബിഗ് ബോസ് തമിഴിന്റെ നിലവിലെ സീസണില്‍ വനിയുടെ മകള്‍ ജോവിക മത്സരാര്‍ത്ഥിയാണ്. താന്‍ കാര്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തിനു സമീപം പതിയിരുന്നയാളാണ് മര്‍ദിച്ചതെന്ന് വനിത പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. വനിതയും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയാണ്. അടുത്തിടെയായി റിയാലിറ്റി ഷോയുടെ ദൈനംദിന നടപടിക്രമങ്ങള്‍ വനിത യുട്യൂബില്‍ അവലോകനം ചെയ്യാറുണ്ട്.
ക്രൂരമായി ആക്രമിച്ചത് ആരാണെന്ന് അറിയാമെന്നും പ്രദീപ്ആന്റണിയുടെ അനുയായി ആണെന്നും വനിത സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സില്‍ കുറിച്ചു.
അരുവി, വാഴ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രദീപിനെ ബിഗ് ബോസിന്റെ ഏറ്റവും പുതിയ സീസണില്‍ നിന്ന് പുറത്താക്കിയിരുന്നു. സുരക്ഷിതരല്ലെന്് വനിതാ മത്സരാര്‍ത്ഥികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്.. പ്രദീപിന്റെ പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെടുകയും ചുവപ്പ് കാര്‍ഡ് നല്‍കുകയും ചെയ്ത മത്സരാര്‍ത്ഥികളില്‍ ഒരാളാണ് വനിതയുടെ മകള്‍ ജോവിക.
എന്നാല്‍, പുറത്തായതിന് ശേഷം പ്രദീപിന് വന്‍ ആരാധക പിന്തുണയാണ് ലഭിച്ചത്. വിശ്വസനീയമായ ഒരു കാരണവും ന്യായമായ അന്വേഷണവുമില്ലാതെയാണ് അദ്ദേഹത്തെ ഷോയില്‍ നിന്ന് പുറത്താക്കിയതെന്ന് അനുയായികള്‍ കരുതുന്നു. മത്സരാര്‍ത്ഥികളായ മായയും പൂര്‍ണിമയും 'വനിതാ കാര്‍ഡ്' ഉപയോഗിച്ച് ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. ആക്രമണത്തെക്കുറിച്ച് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വനിത എക്‌സില്‍ കുറിച്ചു.
ഈ വാർത്ത കൂടി വായിക്കുക






