മാസ് ലുക്കില്‍ വീണ്ടും മമ്മുട്ടി, ആക്ഷന്‍ ഹീറോയായി ടര്‍ബോ വരുന്നു

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍, മമ്മുട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'ടര്‍ബോ'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടര്‍ബോ'. ആക്ഷന്‍ കോമഡി ചിത്രമായാണ് ചിത്രം ഒരുങ്ങുന്നത്.

മധുരരാജക്കുശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ചിത്രമാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസ് മമ്മൂട്ടിക്കും വൈശാഖിനുംവേണ്ടി തിരക്കഥയൊരുക്കുന്നത് ഇതാദ്യമാണ്. കുറ്റിമുടിയും താടിയും പിരിച്ചുവെച്ച മീശയുമായാണ് മമ്മൂട്ടിയെത്തുക. തെലുങ്ക് നടന്‍ സുനില്‍, കന്നഡ നടന്‍ രാജ് ബി ഷെട്ടി എന്നിവരാണ് ചിത്രത്തില്‍ മറ്റുപ്രധാനവേഷങ്ങളിലെത്തുന്നത്.

ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസും ഓവര്‍സീസ് റീലീസ് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസും കൈകാര്യം ചെയ്യും. വിഷ്ണു ശര്‍മ്മയാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതം പകരുന്നത്. ചിത്രസംയോജനം ഷമീര്‍ മുഹമ്മദ് നിര്‍വ്വഹിക്കും.

 

Latest News