എന്തിന് എല്‍.ഡി.എഫ് നാണംകെട്ട്  ലീഗിന് പുറകെ പോകുന്നു?-വെള്ളാപ്പള്ളി

ആലപ്പുഴ-കോണ്‍ഗ്രസിനെയും എല്‍ഡിഎഫിനെയും നിശിതമായി വിമര്‍ശിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുസ്‌ലിംലീഗ് കോണ്‍ഗ്രസിനോട് വിലപേശല്‍ നടത്തുകയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് കിട്ടുന്നതിന് വേണ്ടിയുളള ശ്രമമാണ് മുസ്‌ലിം ലീഗ് നടത്തുന്നത്. കോണ്‍ഗ്രസ് അവസാനം സീറ്റ് കൊടുക്കും. മലബാറില്‍ കോണ്‍ഗ്രസ് ഇല്ലാതാകുന്ന സ്ഥിതിയിലേക്ക് എത്തുമെന്നും വെളളാപ്പള്ളി തുറന്നടിച്ചു. എന്തിനാണ് നാണം കെട്ട് എല്‍ഡിഎഫ് ലീഗിന്റെ പിന്നാലെ പോകുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു. എല്‍ഡിഎഫ് ലീഗിന് പിന്നാലെ പോകുന്നത് കാണുമ്പോള്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുകയും അധികാരത്തിലേറ്റുകയും ചെയ്ത ജനവിഭാഗങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്നും വെള്ളാപ്പളളി തുറന്നടിച്ചു.

Latest News