തിരുവനന്തപുരം - പാറശ്ശാലയിൽ മലയാളി റെയിൽവേ ജീവനക്കാരിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പാറശ്ശാല തച്ചോട് കുക്കപ ഭവനിൽ കെ ലതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലെ ഹിന്ദി ട്രാൻസലേറ്ററാണ്. ശനിയാഴ്ച വൈകുന്നേരം 5.10-ഓടെയാണ് സംഭവം.
പാറശ്ശാല റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ച് ലത അനന്തപുരി എക്‌സ്പ്രസിന് മുന്നിൽ ചാടുകയായിരുന്നുവെന്നാണ് പറയുന്നത്. അപകടത്തിൽ ലതയുടെ കാൽപാദം അറ്റ് പോയിട്ടുണ്ട്. മൃതദേഹം കണ്ട പ്രദേശവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. ചെന്നൈയിൽ ജോലി ചെയ്യുന്ന ലത ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. മൃതദേഹം പാറശ്ശാല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.