വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപ്പെട്ട ഭാര്യയെ സംരക്ഷിച്ചയാളെ കൊന്ന യുവാവിന് ജീവപര്യന്തം തടവ്

ശിക്ഷിക്കപ്പെട്ട രതീഷ്

തൃശൂര്‍ - സംശയത്തിന്റെ പേരില്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഓടി രക്ഷെപ്പെട്ട ഭാര്യയെ സംരക്ഷിച്ചയാളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ കോടതി ജീവപര്യന്തം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. അരിമ്പൂര്‍ പരക്കാട് കായല്‍ റോഡ് കോളനിയില്‍  മുറ്റിശേരി വീട്ടില്‍ രതീഷി(37) നെയാണ് തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജ് കെ ഇ. സാലിഹ് ശിക്ഷിച്ചത്. 2018 സെപ്തംബര്‍ 24ന് രാത്രി 11.30 ഓടെ കരിയാട്ടില്‍ കുട്ടന്റെ മകന്‍ കലേഷിനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച രതീഷ് ഭാര്യയെ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ രക്ഷപ്പെട്ട് ഓടിയ ഭാര്യ കലേഷിന്റെ വീട്ടില്‍ അഭയം തേടി. തന്റെ ഭാര്യയെ ഒളിപ്പിച്ചുവെച്ചതായി ആരോപിച്ച് രതീഷ് കലേഷിനെ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

 

Latest News