Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹർഷീനയുടെ വിഷയത്തിൽ പരിഹാരമുണ്ടാകും- മുഖ്യമന്ത്രി

കോഴിക്കോട്- ഹർഷീനയുടെ വിഷയം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അതിൽ ഉടൻ പരാഹരമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിനിടെ കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മെഡിക്കൽ നെഗ്ലിജൻസ് അവഗണിക്കാനാവില്ല. അത്തരം വിഷയങ്ങളിൽ ആരാണ് പ്രതിയെന്ന് നോക്കിയല്ല സർക്കാർ ഇടപെടുന്നത്. ഹർഷീനയുമായി അവരുടെ പ്രശ്‌നത്തിൽ പലതവണ സർക്കാർ പ്രതിനിധികൾ ചർച്ച നടത്തിയിട്ടുണ്ട്. കേസ് അതിന്റെ വഴിക്കും നഷ്ടപരിഹാരമടക്കമുള്ള കാര്യത്തിൽ സർക്കാർ മറ്റൊരുവഴിക്കും നീങ്ങുമെന്ന് മുഖ്യമന്ത്രി കൂട്ടി ചേർത്തു.

 പ്രശ്‌നങ്ങൾ അതിന്റേതായ അർഥത്തിൽ മനസിലാക്കിക്കൊണ്ടാണ് സർക്കാർ ഇടപെടുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. താൻ നേരിട്ട് അവരുടെ പ്രശ്‌നങ്ങൾ കേട്ടതാണ്. സംഭവത്തിൽ കുറ്റക്കാരായ ആരേയും സർക്കാർ സംരക്ഷിക്കില്ല. കർശന നടപടികളുണ്ടാവും. അർഹമായ നഷ്ടപരിഹാരവും അവർക്ക് നൽകുമെന്ന് വീണ ജോർജ് വ്യക്തമാക്കി.

Latest News