ന്യൂദല്‍ഹി- പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി ഡിസംബര്‍ രണ്ടിന് രാവിലെ 11 മണിക്ക് കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്. ശീതകാല സമ്മേളനം ഡിസംബര്‍ 4 ന് ആരംഭിച്ച് 22 വരെ തുടരുമെന്ന് പ്രഹ്ലാദ് ജോഷി നവംബര്‍ 9 ന് അറിയിച്ചിരുന്നു. 19 ദിവസമായി 15 സിറ്റിംഗുകളാണ് ഉണ്ടാവുകയെന്ന് എക്‌സിലെ ഒരു പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.
സാധാരണഗതിയില്‍, ശീതകാല സമ്മേളനം നവംബര്‍ മൂന്നാം വാരത്തില്‍ ആരംഭിച്ച് ഡിസംബര്‍ 25 ന് മുമ്പ് അവസാനിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും നിയമനവുമായി ബന്ധപ്പെട്ട പ്രധാന ബില്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും.






