നയന്‍താര അഭിനയം നിര്‍ത്തുകയാണോ; താരത്തിന്റെ പോസ്റ്റ് വൈറലായി

ഹൈദരാബാദ്-സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാനോടൊപ്പം ബോളിവുഡിലും അരങ്ങേറ്റം കുറിച്ച് പരക്കെ സ്വീകാര്യത നേടി നടി നയന്‍താര അഭിനയരംഗത്തോട് വിട ചൊല്ലുകയാണോ.. നയന്‍സ്
തന്റെ കരിയര്‍ പാതയിലെ മാറ്റത്തെക്കുറിച്ച് സൂചന നല്‍കുന്ന ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് ആരാധകരെ കൗതുകത്തിലാക്കി.
ഷാരൂഖ് ഖാനോടൊപ്പമുള്ള 'ജവാന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ ബോളിവുഡ് അരങ്ങേറ്റം നടത്തിയ നയന്‍താരയുടെ വേഷം വ്യാപക പ്രശംസ നേടിയിരുന്നു, നയന്‍താരയുടെ അഭിനയ വൈവിധ്യം രാജ്യത്തുടനീളമുള്ള പ്രേക്ഷകരെ ആകര്‍ഷിച്ചു.
രണ്ട് പതിറ്റാണ്ടിനിടെ  നയന്‍താര വൈവിധ്യമാര്‍ന്ന വേഷങ്ങളാണ് കൈകാര്യം ചെയ്തത്.  വ്യത്യസ്ത കഥാപാത്രങ്ങളുമായി അനായാസമായി പൊരുത്തപ്പെടാനുള്ള നയന്‍സിന്റെ കഴിവും പ്രതിഭയുമാണ് എല്ലാ സിനിമകളിലും പ്രകടമായത്.  
ഇനിയും ബോളിവുഡ് പ്രോജക്റ്റുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ്  നടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നല്‍കിയ  സൂചന എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്.
ഫിലിം ക്യാമറയ്ക്ക് പിന്നില്‍, ക്രൂ അംഗങ്ങള്‍ ചുറ്റപ്പെട്ട് നില്‍ക്കുന്ന ചിത്രമാണ് നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.  പുതിയ തുടക്കത്തിന്റെ മാജിക് വിശ്വസിക്കൂ എന്നാണ് ഇടിക്കുറിപ്പ് നല്‍കിയത്. ഈ ഫോട്ടോയും അടിക്കുറിപ്പുമാണ് ആരാധകര്‍ക്കിടയില്‍ ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടിയത്.  
നയന്‍താര സംവിധായികയുടെ കസേരയിലേക്ക് ചുവടുവെക്കാനുള്ള സാധ്യതയാണ് സോഷ്യല്‍ മീഡിയ കാണുന്നത്. നടിയുടെ കരിയറിലെ പുതിയ അധ്യായത്തെക്കുറിച്ച് ആരാധകര്‍ ആവേശവും ആകാംക്ഷയും പ്രകടിപ്പിക്കുന്നു. ഈ നീക്കം അഭിനയത്തോടുള്ള താത്കാലിക വിടവാങ്ങലിന്റെ സൂചനയാണോ എന്ന് പോലും ചിലര്‍ സംശയിക്കുന്നു.
 ുതിയ സംരംഭത്തെക്കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകളും വിശദാംശങ്ങളും നയന്‍താരയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
75ാമത് ചിത്രമായ അന്നപൂരണി  ദ ഗോഡ്ഡസ് ഓഫ് ഫുഡിലാണ് നയന്‍താര
ഏറ്റവും ഒടുവില്‍ അഭിനയിക്കുന്നത്.

 

Latest News