ടെല്‍അവീവ്- ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാക്കുന്നതിന് പ്രധാന പങ്കുവഹിച്ച ഖത്തറില്‍നിന്നുള്ള സ്വകാര്യ വിമാനം ചര്‍ച്ചകള്‍ക്കിടെ ഇസ്രായിലില്‍ എത്തിയെന്ന് റിപ്പോര്‍ട്ട്.
ഖത്തറി സ്വകാര്യ ജെറ്റ് ഇസ്രായിലിലെ ബന്‍ഗൂറിയന്‍ എയര്‍പോര്‍ട്ടിലാണ് ഇറങ്ങിയത്. ഖത്തർ വിമനത്തിന്റെ അപൂര്‍വ ലാന്‍ഡിംഗ് വാര്‍ത്ത ഹീബ്രു ഭാഷാ പത്രങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
സൈപ്രസിലെ ലര്‍കാനയില്‍നിന്നാണ് വിമാനം ഇസ്രായിലിലെത്തിയതെന്ന് കാന്‍ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിനും ബന്ദികളുടെ മോചനത്തിനുമായി ധാരണയിലെത്തുന്നതിന് ഖത്തറും ഈജിപ്തുമാണ് പ്രധാന പങ്കുവഹിച്ചു. ഹമാസുമായുള്ള ഖത്തറിന്റെ ബന്ധം ചര്‍ച്ച മുന്നോട്ടു കൊണ്ടു പോകാന്‍ ഏറെ സഹായകമായി.
ദോഹയില്‍ ഹമാസിന്റെ കാര്യാലയം പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഹമാസുമായി ബന്ധപ്പെടാനും ചര്‍ച്ചകള്‍ നടത്താനുമാണ് ഈ ഓഫീസ് ഉപകരിക്കുന്നതെന്ന് ഖത്തര്‍ വിശദീകരിക്കുന്നു.